തിരുവനന്തപുരം: കോളജ് ഡേ പരിപാടിക്കിടെ പുറത്തുനിന്നെത്തിയവർ വിദ്യാർഥികളെ ക്രൂരമായി മർദിച്ചതായി പരാതി. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിംഗ് കോളജിലാണ് സംഭവം.
കോളജിലെ വിദ്യാർഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) മർദനമേറ്റത്. മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച മദ്യപസംഘം വിദ്യാർഥികളുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നീടാണ് സംഘം വിദ്യാർഥികളെ മർദിച്ചത്. വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ പ്രതികളെ പോലീസ് പിടികൂടിയില്ലെന്നാണ് ആക്ഷേപം.