x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ള​ജ് ഡേ ​പ​രി​പാ​ടി​ക്കി​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ർ​ഥി​യു​ടെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു


Published: May 30, 2026 01:51 PM IST | Updated: May 30, 2026 01:51 PM IST

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് ഡേ ​പ​രി​പാ​ടി​ക്കി​ടെ പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. വെ​ഞ്ഞാ​റ​മൂ​ട് മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലാ​ണ് സം​ഭ​വം.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യും ചെ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​യു​മാ​യ അ​ൽ അ​മീ​നാ​ണ് (20) മ​ർ​ദ​ന​മേ​റ്റ​ത്. മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മ​ദ്യ​പ​സം​ഘം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. പി​ന്നീ​ടാ​ണ് സം​ഘം വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച​ത്. വി​ദ്യാ​ർ​ഥി​യു​ടെ മു​ഖ​ത്ത് ഇ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടും ഇ​തു​വ​രെ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Tags : Attack College Day Student vision

Recent News

Corehub Up