Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voterlist

വോട്ടര്‍പട്ടിക ക്രമക്കേട് ആഗോള മനുഷ്യാവകാശ പ്രതിസന്ധി: ജോസ് കെ. മാണി

കോ​​​ട്ട​​​യം: എ​​​സ്‌​​​ഐ​​​ആ​​​റി​​​ന്‍റെ പേ​​​രി​​​ല്‍ രാ​​​ജ്യ​​​ത്ത് ന​​​ട​​​ന്ന വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക ക്ര​​​മ​​​ക്കേ​​​ട് ആ​​​ഗോ​​​ള മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​​62-മത്‌ ജ​​​ന്മ​​​ദി​​​ന സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​എ​​​സ്ഐ വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 23ന് ​​​എ​​​ല്ലാ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പാ​​​ര്‍ട്ടി ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എം ​​​സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.

കോ​​​ട്ട​​​യം ല​​​ക്ഷ്മി നി​​​വാ​​​സ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് രൂ​​​പീ​​​ക​​​ര​​​ണ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത അ​​​ഗ​​​സ്റ്റി​​​ന്‍ വ​​​ട്ട​​​ക്കു​​​ന്നേ​​​ല്‍, പി.​​​സി. ജേ​​​ക്ക​​​ബ്, വി.​​​വി. ജോ​​​ഷി എ​​​ന്നീ മു​​​തി​​​ര്‍ന്ന നേ​​​താ​​​ക്ക​​​ള്‍ക്ക് അം​​​ഗ​​​ത്വം പു​​​തു​​​ക്കി ന​​​ല്‍കി പാ​​​ര്‍ട്ടി​​​യു​​​ടെ പു​​​തി​​​യ മെം​​​ബ​​​ര്‍ഷി​​​പ്പ് പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്ക് തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു.

നേ​​​താ​​​ക്ക​​​ളാ​​​യ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന്‍, ഡോ.​​​എ​​​ന്‍. ജ​​​യ​​​രാ​​​ജ്, ഡോ. ​​​സ്റ്റീ​​​ഫ​​​ന്‍ ജോ​​​ര്‍ജ്, ജോ​​​ണി നെ​​​ല്ലൂ​​​ര്‍, ജോ​​​ബ് മൈ​​​ക്കി​​​ള്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ല്‍, പ്ര​​​മോ​​​ദ് നാ​​​രാ​​​യ​​​ണ്‍, പ്ര​​​ഫ. ലോ​​​പ്പ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ചൊ​വ്വാ​ഴ്ച മു​ത​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചൊ​വ്വാ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്ന് സം​സ്‌​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 25ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നാ​ണ് അ​വ​സ​ര​മു​ള്ള​ത്.

അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നും, നി​ല​വി​ലു​ള്ള​വ​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നും, സ്ഥാ​ന​മാ​റ്റം വ​രു​ത്തു​ന്ന​തി​നും അ​പേ​ക്ഷി​ക്കാം. പ്ര​വാ​സി​ക​ൾ​ക്കും പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു. ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച് സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക​ക​ൾ 14ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ഇ​ങ്ങ​നെ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പു​ക​ൾ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും. 2025 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​ൻ​പോ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

National

വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ന്നു; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ല്‍​ഹി: വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം (എ​സ്‌​ഐ​ആ​ര്‍) രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഇ​തു സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ 30 ന് ​മു​ന്‍​പ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. വോ​ട്ട​ർ പ​ട്ടി​ക ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​ക്ടോ​ബ​ർ - ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ത​ന്നെ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. 10 -15 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് സി​ഇ​ഒ​മാ​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

ഏ​റ്റ​വും ഒ​ടു​വി​ല്‍ പ​രി​ഷ്‌​ക​രി​ച്ച വോ​ട്ട​ര്‍​പ​ട്ടി​ക അ​നു​സ​രി​ച്ചാ​യി​രി​ക്കും തീ​വ്ര പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ ഇ​ല​ക്ട​റ​ല്‍ റോ​ള്‍ ത​യാ​റാ​ക്കു​ക. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​ർ അ​വ​സാ​ന​ത്തെ തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കി​യ ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​ക​ൾ ഇ​തി​ന​കം ത​ന്നെ വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up