Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Watch

Viral

ആ​പ്പി​ൾവാ​ച്ചി​ൽ പു​തു​ജീ​വ​ൻ

മ​ക​ളെ കാ​ണാ​ൻ പ​ഞ്ചാ​ബി​ൽ നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​താ​ണ് പ​ട്യാ​ല​യി​ലെ പ്ര​ശ​സ്ത മെ​ഡി​സി​ൻ പ്രൊ​ഫ​സ​ർ ഡോ. ​സ​തീ​ഷ് സ​ച്ച്‌​ദേ​വ .യാ​ത്ര​യ്ക്കി​ടെ നെ​ഞ്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട ചെ​റി​യ പി​ട​ച്ചി​ൽ. ഒ​രു ഡോ​ക്ട​ർ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് തോ​ന്നി, എ​ന്തോ ശ​രി​യ​ല്ലെ​ന്ന്.

ഉ​ട​ൻ ത​ന്നെ കൈ​ത്ത​ണ്ട​യി​ലെ ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് സെവനിലെ ഇ​സി​ജി ആ​പ്പ് തു​റ​ന്നു, ഡി​ജി​റ്റ​ൽ ക്രൗ​ണി​ൽ വി​ര​ൽ അ​മ​ർ​ത്തി. സ്വ​ന്തം രോ​ഗി​ക​ളു​ടെ ഇ​സി​ജി വാ​യി​ക്കു​ന്ന അ​തേ ശ്ര​ദ്ധ​യോ​ടെ അ​ദ്ദേ​ഹം ആ ​ട്രേ​സ് വാ​യി​ച്ചു,ഹൃ​ദ​യ​മി​ടി​പ്പ് താ​ളം തെ​റ്റു​ന്നു, എ​ക്ടോ​പി​ക് ബീ​റ്റ്സ്.

അ​ത് വെ​റു​തെ വി​ടാ​ൻ ബെം​ഗ​ളൂ​രു​വി​ലെ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ത​യ്യാ​റാ​യി​ല്ല. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ എ​ക്കോ എ​ടു​ത്തി​ട്ടും ക​ണ്ടെ​ത്താ​തി​രു​ന്ന ര​ഹ​സ്യം ആ ​പ​രി​ശോ​ധ​ന ക​ണ്ടെ​ത്തി .മാ​റ്റി​വെ​ച്ചേ മ​തി​യാ​വൂ എ​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ കാ​ൽ​സി​ഫൈ​ഡ് മി​ട്ര​ൽ വാ​ൽ​വ്.

ദി​വ​സ​ങ്ങ​ൾ​ക്ക​കം മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ സ​ർ​ജ​റി, പു​തി​യ വാ​ൽ​വ്. ഇ​പ്പോ​ൾ ഡോ. ​സ​ച്ച്‌​ദേ​വ പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ ജോ​ലി​യി​ൽ തി​രി​ച്ചെ​ത്തി.
ജീ​വ​ൻ ര​ക്ഷി​ച്ച ആ ​വാ​ച്ചി​ന്‍റെ ക​ഥ മ​ക​ൾ പ്രാ​ഞ്ജ​ലി ആ​പ്പി​ൾ മേ​ധാ​വി ടിം ​കു​ക്കി​ന് എ​ഴു​തി. കു​ക്കി​ന്‍റെ മ​റു​പ​ടി എ​ത്തി.നി​റ​യെ ആ​ശം​സ​ക​ളോ​ടെ.

ആ ​വാ​ച്ച് ഇ​ന്നും ഡോ​ക്ട​റു​ടെ കൈ​ത്ത​ണ്ട​യി​ലു​ണ്ട്. ഇ​പ്പോ​ൾ അ​തി​ന് ര​ണ്ട് ജോ​ലി​യാ​ണ് , സ​മ​യം കാ​ണി​ക്കും, ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടി​യാ​ൽ മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പും ന​ൽ​കും.

Latest News

Corehub Up