മാഡ്രിഡ്: പുരുഷ സിംഗിള്‍സ് ടെന്നീസ് താരം സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് 2026 വിംബിള്ഡണില്നിന്നു പിന്മാറി.
ലോക രണ്ടാം നമ്പര്‍ താരമായ അല്‍കരാസ്, അരക്കെട്ടിലെ പരിക്കിനെത്തുടര്‍ന്ന് 2026 ഫ്രഞ്ച് ഓപ്പണില്‍നിന്നും പിന്മാറിയിരുന്നു.
23കാരനായ അല്‍കരാസ് 2026 ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തോടെ കരിയര്‍ ഗ്രാന്സ്ലാം നേട്ടം സ്വന്തമാക്കിയിരുന്നു. 22 വര്‍ഷവും എട്ട് മാസവും 27 ദിനവും പ്രായമുള്ളപ്പോഴാണ് ഈ സ്പാനിഷ് താരം കരിയര്‍ ഗ്രാന്സ്ലാം തികച്ചത്.
ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഏഴ് ഗ്രാന്സ്ലാം സ്വന്തമാക്കിയ അല്‍കരാസ്.