Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Winners.

Ernakulam

ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ: തൊ​ടു​പു​ഴ വി​മ​ല ജേ​താ​ക്ക​ൾ

ഇ​ല​ഞ്ഞി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തൂ​ഫാ​നോ​ട് സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ഫി​ലോ​മി​നി​യ​ൻ-26 ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ൾ. ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സാ​ണ് റ​ണ്ണ​റ​പ്പ്. ഇ​രു​ടീ​മു​ക​ളും ത​മ്മി​ലു​ള്ള വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ഗോ​ൾ​ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച ടീ​മു​ക​ൾ ഷൂ​ട്ടൗ​ട്ടി​ലും സ​മ​നി​ല​യി​ലെ​ത്തി​യ​തി​നാ​ൽ ടോ​സി​ലൂ​ടെ ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വി​മ​ല സ്കൂ​ളി​ന് ജേ​താ​ക്ക​ളു​ടെ ട്രോ​ഫി​യും സെ​ന്‍റ് ഫി​ലോ​മി​നാ​സി​ന് റ​ണ്ണേ​ഴ്‌​സ് അ​പ്പ് ട്രോ​ഫി​യും ന​ൽ​കി.

സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സ്പോ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​മം​ഗ​ലം സ​ബ്ഇ​ൻ​സ്പെ​ക്ട​ർ സി​ബി അ​ച്യു​ത​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡോ. ​ജോ​സ് താ​ണി​കു​ന്നേ​ൽ, ഫാ. ​ഡോ. ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ, ഡോ. ​സെ​ൽ​വി സേ​വ്യ​ർ, ബി​നി ബി​നു, ആ​ദാ ജി​മ്മി, റീ​വ് ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബെ​സ്റ്റ് പ്ലെ​യ​ർ ആ​യി ഹാ​രൂ​ൺ റ​ഷീ​ദും (വി​മ​ല) ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​റാ​യി ജെ​റി​ൻ സ​ജീ​വും(​സെ​ന്‍റ് ഫി​ലോ​മി​നാ​സ്) മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി ലി​യോ പോ​ൾ റോ​ബ​ർ​ട്ടും (സെ​ന്‍റ് ഫി​ലോ​മി​നാ​സ്) ബെ​സ്റ്റ് കോ​ച്ച് ആ​യി എ​സ്. സു​ബി​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Latest News

Corehub Up