വൈപ്പിൻ: വരാപ്പുഴ അതിരൂപത കെസിവൈഎം വൈപ്പിൻ ഫൊറോനയിലെ ഇടവകകൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ഞാറക്കൽആറാട്ടുവഴി ക്രിസ്തുരാജ ഇടവക ജേതാക്കളായി. രണ്ടാം സ്ഥാനം മാലിപ്പുറം കർത്തേടം സെന്റ് ജോർജ് ഇടവകയ്ക്കും മൂന്നാം സ്ഥാനം എളങ്കുന്നപ്പുഴ വളപ്പ് നിത്യ സഹായ മാതാ ഇടവകയും കരസ്ഥമാക്കി.
സമ്മാനദാനം ടോണി ചമ്മിണി എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിതാ തോമസ്, അഡ്വ. ജസ്റ്റിൻ പ്ലാവിൻചോട്ടിൽ, കർത്തേടം പള്ളി വികാരി ഫാ. ഡിക്സൺ, വാടേൽ പള്ളി വികാരി ഫാ. ഡെന്നി മാത്യു, ഫാ. മിക്സൺ എന്നിവർ സംസാരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews winners.