ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂൾ ഏർപ്പെടുത്തിയ ഫിലോമിനിയൻ-2026 ട്രോഫിക്കുവേണ്ടിയുള്ള ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ തൊടുപുഴ വിമല പബ്ലിക് സ്കൂൾ
ഇലഞ്ഞി: കേരള സർക്കാരിന്റെ തൂഫാനോട് സഹകരിച്ച് നടത്തിയ ഫിലോമിനിയൻ-26 ട്രോഫിക്കു വേണ്ടിയുള്ള ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരത്തിൽ തൊടുപുഴ വിമല പബ്ലിക് സ്കൂൾ ജേതാക്കൾ. ഇലഞ്ഞി സെന്റ് ഫിലോമിനാസാണ് റണ്ണറപ്പ്. ഇരുടീമുകളും തമ്മിലുള്ള വാശിയേറിയ ഫൈനലിൽ ഗോൾരഹിത സമനില പാലിച്ച ടീമുകൾ ഷൂട്ടൗട്ടിലും സമനിലയിലെത്തിയതിനാൽ ടോസിലൂടെ ജേതാക്കളെ തീരുമാനിക്കുകയായിരുന്നു. വിമല സ്കൂളിന് ജേതാക്കളുടെ ട്രോഫിയും സെന്റ് ഫിലോമിനാസിന് റണ്ണേഴ്സ് അപ്പ് ട്രോഫിയും നൽകി.
സെൻട്രൽ കേരള സഹോദയ സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ് അധ്യക്ഷത വഹിച്ചു. രാമമംഗലം സബ്ഇൻസ്പെക്ടർ സിബി അച്യുതൻ ട്രോഫികൾ വിതരണം ചെയ്തു. ഡോ. ജോസ് താണികുന്നേൽ, ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, ഡോ. സെൽവി സേവ്യർ, ബിനി ബിനു, ആദാ ജിമ്മി, റീവ് ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. ബെസ്റ്റ് പ്ലെയർ ആയി ഹാരൂൺ റഷീദും (വിമല) ബെസ്റ്റ് ഗോൾകീപ്പറായി ജെറിൻ സജീവും(സെന്റ് ഫിലോമിനാസ്) മാൻ ഓഫ് ദി മാച്ച് ആയി ലിയോ പോൾ റോബർട്ടും (സെന്റ് ഫിലോമിനാസ്) ബെസ്റ്റ് കോച്ച് ആയി എസ്. സുബിനും തെരഞ്ഞെടുക്കപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews winners.