Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yemen

വീസയും രേഖകളുമില്ലാതെ താമസം, മന്തിക്കടയില്‍ ജോലി; യെമന്‍ പൗരന്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: വീസയും രേഖകളും ഇല്ലാതെ കണ്ണൂരില്‍ താമസിച്ചിരുന്ന യെമനി പൗരന്‍ കൊച്ചിയില്‍ പിടിയില്‍. തമാം അലവി അല്‍ മഹേല്‍ (21) ആണ് നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തു നിന്ന് അറസ്റ്റിലായത്.

കഴിഞ്ഞ കുറച്ച് മാസമായി കണ്ണൂര്‍ ഇരിട്ടിയിലെ ഒരു മന്തി റസ്റ്റോറന്‍റില്‍ ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വേണ്ടത്ര രേഖകള്‍ ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

പിന്നാലെ കൊച്ചിയിലെ മറ്റൊരു ഹോട്ടലില്‍ ജോലി ചെയ്യാനാണ് നെടുമ്പാശേരിയില്‍ എത്തിയത്. ഇതിനിടെയാണ് ഇരിട്ടി പോലീസ് ഇയാളെ പിടികൂടിയത്.

വിദേശ പൗരന്‍ ആയിട്ടും വീസയുടെയും പാസ്‌പോര്‍ട്ടിന്‍റെയും കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ആണ് ഇയാള്‍ ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ മാസം ഇരിട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇരിട്ടിയിലെ മന്തിക്കട ഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Kerala

നി​മി​ഷപ്രി​യ കേ​സ് ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ, മ​ർ​ക​സ് പ്ര​തി​നി​ധി വേ​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ

ന്യൂഡൽഹി: യെ​മ​നി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി നേ​ഴ്സ് നി​മി​ഷപ്രി​യ​യു​ടെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. കോ​ട​തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന ഉ​ട​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ച​ർ​ച്ച​ക​ളു​ണ്ടാ​യെ​ന്നും വ​ധ​ശി​ക്ഷ നീ​ട്ടി​വെ​ച്ച​താ​യും സു​പ്രീം​കോ​ട​തി​യി​ൽ അ​റി​യി​ക്കും.

അ​തി​നി​ടെ, മ​ധ്യ​സ്ഥ സം​ഘ​ത്തെ ച​ർ​ച്ച​ക​ൾ​ക്കാ​യി നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടും. കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ പ്ര​തി​നി​ധി​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തി​ൽ കോ​ട​തി എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

Kerala

മാ​പ്പി​ല്ലെ​ന്ന് ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ, ബ​ന്ധു​ക്ക​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ ഐ​ക്യ​മി​ല്ല: നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ശ്ര​മ​ങ്ങ​ൾ​ക്ക് പു​തി​യ പ്ര​തി​സ​ന്ധി

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ വ​ധ​ശി​ക്ഷ കാ​ത്തു ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് പു​തി​യ പ്ര​തി​സ​ന്ധി. നി​മി​ഷ​പ്രി​യ​ക്ക് മാ​പ്പ് ന​ൽ​കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​നെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​രു ഒ​ത്തു​തീ​ർ​പ്പി​നു​മി​ല്ലെ​ന്നും ദ​യാ​ധ​നം വേ​ണ്ടെ​ന്നും ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ ത​ലാ​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ ഐ​ക്യം ആ​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​ലെ ചി​ല​ർ നി​മി​ഷ പ്രി​യ​ക്ക് മാ​പ്പ് ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ വീ​ണ്ടും തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന. ച​ർ​ച്ച​ക​ൾ ചി​ല​പ്പോ​ൾ നീ​ണ്ടേ​ക്കാ​മെ​ന്നും മ​ധ്യ​സ്ഥ സം​ഘ​ത്തി​ലെ പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.

ശി​ക്ഷ നീ​ട്ടി​വെ​ച്ച​തി​നാ​ൽ വീ​ണ്ടും ഇ​ട​പെ​ട​ലി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. പ​ര​സ്യ​പ്ര​തി​ക​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യെ​മ​നി​ൽ ഇ​ത് ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച ത​ന്നെ യെ​മ​ൻ പ്ര​സി​ഡ​ന്‍റ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു എ​ന്നും കേ​ന്ദ്രം സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യെ​മ​നി​ൽ ഒ​രു വി​ഭാ​ഗം പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് മ​ധ്യ​സ്ഥ ശ്ര​മം ന​ട​ത്തു​ന്ന​വ​ര്‍ അ​റി​യി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ചാ​ര​ണം. ഇ​ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​താ​യും മ​ധ്യ​സ്ഥ സം​ഘം അ​റി​യി​ക്കു​ന്ന​ത്.

നി​മി​ഷ പ്രി​യ​യു​ടെ കാ​ര്യ​ത്തി​ൽ തു​ട​ർ​ന്നും ഇ​ട​പെ​ട​ൽ ന​ട​ത്തും എ​ന്ന് കാ​ന്ത​പു​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യി സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നും കാ​ന്ത​പു​രം വി​ഭാ​ഗം അ​റി​യി​ച്ചു.

NRI

നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം; ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​നു പ​രി​ധി​യു​ണ്ടെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ വ​ധ​ശി​ക്ഷ കാ​ത്തു​ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്തെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന നീ​ക്ക​ത്തി​ന് ഒ​രു പ​രി​ധി​യു​ണ്ട്.​ആ ഘ​ട്ട​ത്തി​ലെ​ത്തി​യെ​ന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ ആ​ർ. വെ​ങ്കി​ട്ട​ര​മ​ണി കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ന്ത്യ​യ്ക്കു ച​ർ​ച്ച ചെ​യ്യാ​ൻ സാ​ധ്യ​മാ​യ ഏ​തൊ​രു രാ​ജ്യ​ത്തെ​യും​പോ​ലെ​യ​ല്ല യെ​മ​ന്‍റെ കാ​ര്യം. ഇ​ന്ത്യ​യ്ക്ക് ഈ ​രാ​ജ്യ​ത്ത് ഒ​രു എം​ബ​സി​യി​ല്ല.

നി​മി​ഷ​പ്രി​യ​യെ നി​ല​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​നാ​യ്ക്കു പ​ക​രം മ​റ്റെ​വി​ടെ​യെ​ങ്കി​ലും ആ​യി​രു​ന്നെ​ങ്കി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​കു​മാ​യി​രു​ന്നു​വെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് മു​ന്പാ​കെ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി.

നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി "സേ​വ് നി​മി​ഷ​പ്രി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ’​എ​ന്ന സം​ഘ​ട​ന​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ബ്ല​ഡ് മ​ണി സം​ബ​ന്ധി​ച്ച കാ​ര്യം ഇ​ര​യു​ടെ കു​ടും​ബ​വു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ അ​ത് അം​ഗീ​ക​രി​ച്ചാ​ൽ മോ​ച​നം സാ​ധ്യ​മാ​കു​മെ​ന്നും ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ര​ഗെ​ന്ത് ബ​സ​ന്ത് ബെ​ഞ്ചി​നെ അ​റി​യി​ച്ചു.

എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സാമ്പ​ത്തി​ക​സ​ഹാ​യം ഹ​ർ​ജി​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം നി​മി​ഷ​പ്രി​യ​യെ ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ​ര​മാ​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ആ​ർ. വെ​ങ്കി​ട്ട​ര​മ​ണി അ​റി​യി​ച്ചു.

വ​ധ​ശി​ക്ഷ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ഴി​യു​മോ​യെ​ന്നു ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ട യ​മ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​ക്ക് ക​ത്തെ​ഴു​തി​യ​താ​യും അ​ദ്ദേ​ഹം ബെ​ഞ്ചി​നെ അ​റി​യി​ച്ചു. നി​ല​വി​ലെ പ​രി​ധി​ക്ക​പ്പു​റം എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

സം​ഭ​വി​ക്കു​ന്ന​ത് വ​ള​രെ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും യു​വ​തി​ക്കു ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ ദുഃ​ഖ​ക​ര​മാ​ണെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ൽ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ വ​ധ​ശി​ക്ഷ നി​ർ​ത്തി​വ​യ്ക്കാ​ൻ പ​റ​യു​ന്ന ത​ര​ത്തി​ൽ ഒ​രു ഉ​ത്ത​ര​വ് കോ​ട​തി​ക്കു പു​റ​പ്പെ​ടു​വി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

അ​ങ്ങ​നെ​യൊ​രു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചാ​ൽ ആ​രാ​ണ​ത് അ​നു​സ​രി​ക്കു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് ഇ​ട​പെ​ടാ​ൻ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നു ബോ​ധ്യ​മാ​യ കോ​ട​തി പു​തി​യ സ്ഥി​തി​ഗ​തി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തി​ന് കേ​സ് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

NRI

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ: സ്ഥി​തി​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: യെ​മ​ൻ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി ഇ​ന്ത്യ.

വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യു​ള്ള സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും യെ​മ​ൻ അ​ധി​കാ​രി​ക​ളു​മാ​യി തു​ട​ർ​ച്ച​യാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

യെ​മ​ൻ പൗ​ര​ൻ ത​ലാ​ൽ അ​ബ്‌​ദു മ​ഹ്ദി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ഈ ​മാ​സം 16ന് ​ന​ട​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ്ര​മി​ക്കു​മെ​ന്ന് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ക്കു​ന്ന സേ​വ് നി​മി​ഷ​പ്രി​യ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​നു ദ​യാ​ധ​നം ന​ൽ​കി (ബ്ല​ഡ് മ​ണി) നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​തി​ൽ ന​യ​ത​ന്ത്ര പ​രി​മി​തി​ക​ളു​ണ്ട്. കു​റ്റ​കൃ​ത്യം ന​ട​ന്ന​തും നി​മി​ഷ ഇ​പ്പോ​ൾ ക​ഴി​യു​ന്ന ജ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തും ഹൂ​തി നി​യ​ന്ത്ര​ണ​മു​ള്ള യെ​മ​നി​ലാ​ണ്.

ഹൂ​തി​ക​ളു​ടെ പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ ഹൂ​തി​ക​ളു​ടെ ഭ​ര​ണ​കൂ​ട​മാ​യ സു​പ്രീം പൊ​ളി​റ്റി​ക്ക​ൽ കൗ​ണ്‍​സി​ലാ​ണ് വ​ധ​ശി​ക്ഷ​യി​ൽ ഇ​ള​വ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് യെ​മ​ൻ എം​ബ​സി മു​ന്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ യെ​മ​നി​ൽ അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച ഭ​ര​ണ​കൂ​ട​മാ​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ ലീ​ഡ​ർ​ഷി​പ്പ് കൗ​ണ്‍​സി​ലു​മാ​യാ​ണ് ഇ​ന്ത്യ​ക്ക് ന​യ​ത​ന്ത്ര ബ​ന്ധ​മു​ള്ള​ത്. എ​ന്നി​രു​ന്നാ​ലും ഹൂ​തി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന ഇ​റാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ക്ക് ച​ർ​ച്ച​ക​ൾ ന​ട​ത്താ​നു​ള്ള വാ​തി​ലു​ണ്ട്.

അ​തേ​സ​മ​യം, നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് എം​പി​മാ​രാ​യ ജോ​ൺ ബ്രി​ട്ടാ​സും കെ. ​രാ​ധാ​കൃ​ഷ്ണ​നും പ്ര​ധാ​ന​മ​ന്ത്രി​ക്കും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.

നി​മി​ഷ​പ്രി​യ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടു.

NRI

യ​മ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ൽ കാ​ണാ​താ​യി​ട്ട് ഒ​രു​മാ​സം

വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യ​മ​നി​ൽ​നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ന്‍റെ കാ​ണാ​ക്ക​യ​ങ്ങ​ളി​ലേ​ക്ക് മ​റ​ഞ്ഞി​ട്ട് ഇ​ന്നേ​ക്ക് ഒ​രു മാ​സം. തെ​ര​ച്ചി​ലു​ക​ൾ ഏ​റെ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​ഴി​ഞ്ഞ​മാ​സം ര​ണ്ടി​നാ​ണ് കോ​യ​മ്പ​ത്തൂ​ർ ര​ത്തി​നം കോ​ള​ജി​ലെ ഐ​ടി വി​ദ്യാ​ർ​ഥി​ക​ളാ​യ ജു​ബ്രാ​ൻ ഖ​ലീ​ൽ (21), അ​ബ്ദു​ൾ സ​ലാം അ​വാ​ദ് (22) എ​ന്നി​വ​ർ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ​ത്.

ഒ​മ്പ​തം​ഗ വി​ദേ​ശ വി​ദ്യാ​ർ​ഥി സം​ഘം കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് എ​റ​ണാ​കു​ള​ത്ത് വി​നോ​ദ​യാ​ത്ര വ​ന്ന​താ​ണ്. ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ സം​ഘ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​ല​ക്കി​യെ​ങ്കി​ലും ഭാ​ഷ ഇ​വ​ർ​ക്ക് മ​ന​സി​ലാ​യി​ല്ല. ഇ​താ​ണ് വി​ന​യാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. കോ​സ്റ്റ് ഗാ​ർ​ഡും നേ​വി​യും കോ​സ്റ്റ​ൽ പോ​ലീ​സും ഒ​ക്കെ ഒ​രാ​ഴ്ച​യോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ല​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​തീ​ക്ഷ​യ​റ്റ ബ​ന്ധു​ക്ക​ൾ ഒ​ടു​വി​ൽ നി​രാ​ശ​യോ​ടെ നാ​ട്ടി​ലേ​ക്ക് വി​മാ​നം ക​യ​റി.

Latest News

Corehub Up