x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഫോൺ കാമറയിൽ നിന്ന് വിഷ്വൽ ഇന്‍റലിജൻസ് അപ്രത്യക്ഷമായോ?

വെബ് ഡെസ്ക്
Published: November 23, 2026 12:14 PM IST | Updated: November 23, 2026 12:14 PM IST

പ്രതീകാത്മക ചിത്രം

 

ഐഫോൺ ഉപയോക്താക്കൾക്കിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വാർത്തയാണ്, ഐഫോൺ കാമറയുടെ ബുദ്ധികേന്ദ്രം ആപ്പിൽ നിന്ന് നീക്കം ചെയ്തു എന്നത്. എന്നാൽ, ആപ്പിൾ ഈ സൗകര്യം നീക്കം ചെയ്തിട്ടില്ല. മറിച്ച്, അത് കൂടുതൽ ലളിതമാക്കി കാമറ ആപ്പിനുള്ളിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുകയാണ് എന്നതാണ് വസ്തുത.

ഐഫോൺ 16 നൊപ്പമാണ് ആപ്പിൾ വിഷ്വൽ ഇന്‍റലിജൻസ് അവതരിപ്പിച്ചത്. കാമറ ഒരു വസ്തുവിലേക്ക് ചൂണ്ടിയാൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സംവിധാനമാണിത്. ഒരു ചെടിയുടെ പേര്, ഒരു സ്ഥാപനത്തിന്‍റെ പ്രവർത്തന സമയം, ഒരു പരിപാടിയുടെ വിശദാംശങ്ങൾ, ഒരു ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം കാമറയിലൂടെ അറിയാൻ ഈ സൗകര്യം സഹായിച്ചിരുന്നു.എന്നാൽ, ഈ സംവിധാനം ക്യാമറയിൽ നിന്ന് വേറിട്ട് പ്രവർത്തിച്ചിരുന്നതിനാൽ ഉപയോക്താക്കൾക്ക് പലപ്പോഴും ആശയക്കുഴപ്പമുണ്ടായിരുന്നു. കാമറ കൺട്രോൾ ബട്ടൺ അമർത്തിപ്പിടിച്ചാൽ വിഷ്വൽ ഇന്‍റലിജൻസ് തുറക്കുകയും, തിരിച്ച് കാമറയിലേക്ക് വരാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു.

iOS 27ൽ വന്ന മാറ്റം
iOS 27ൽ ആപ്പിൾ ഈ പ്രശ്നം പരിഹരിച്ചു. വിഷ്വൽ ഇന്‍റലിജൻസിനെ ഒരു പ്രത്യേക സംവിധാനമായി നിർത്താതെ, കാമറ ആപ്പിലെ ഒരു മോഡായി മാറ്റി. ഇപ്പോൾ കാമറ തുറന്നാൽ ഫോട്ടോ, വീഡിയോ, പോർട്രെയിറ്റ്, പനോരമ എന്നിവയ്ക്കൊപ്പം സിരി എന്ന പുതിയ ഓപ്ഷൻ കൂടി കാണാം.
ഈ സിരി മോഡിൽ എത്തിയാൽ വിഷ്വൽ ഇന്‍റലിജൻസിന്‍റെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാം. ഫോട്ടോ എടുക്കുന്നതും എഐ സഹായം തേടുന്നതും ഒരേ ആപ്പിൽ തന്നെ സാധ്യമാകും. സ്വൈപ്പ് ചെയ്ത് എളുപ്പത്തിൽ സാധാരണ ഫോട്ടോ മോഡിലേക്ക് മടങ്ങാനും കഴിയും.

ആദ്യം ഐഫോൺ 16 സീരീസിൽ മാത്രമായിരുന്നു ഈ സൗകര്യം. iOS 27 മുതൽ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 16 നും മുകളിലുള്ള എല്ലാ മോഡലുകളിലും ഇത് ലഭ്യമാണ്.

സൗകര്യം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക്ഈ എഐ സൗകര്യം ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് സെറ്റിംഗ്സിൽ നിന്ന് നിയന്ത്രിക്കാം. സെറ്റിംഗ്സ് > സിരി എന്ന ഭാഗത്ത് ഹൈലൈറ്റ് ടു സെർച്ച്, ഓട്ടോമാറ്റിക് വിഷ്വൽ ലുക്ക് അപ്പ് എന്നിവ ഓഫ് ചെയ്താൽ ക്യാമറയിൽ എഐ സെർച്ച് പ്രവർത്തിക്കില്ല. എന്നാൽ iOS 27 ൽ ഒറ്റ ബട്ടൺ കൊണ്ട് എല്ലാ ആപ്പിൾ ഇന്‍റ ലിജൻസ് സൗകര്യങ്ങളും ഓഫ് ചെയ്യാൻ സാധിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ചുരുക്കത്തിൽ, ഐഫോൺ കാമറയിൽ നിന്ന് ബുദ്ധികേന്ദ്രം നീക്കം ചെയ്തിട്ടില്ല. അത് കൂടുതൽ ലളിതവും ഉപയോഗപ്രദവുമായ രീതിയിൽ കാമറയുടെ ഭാഗമായിരിക്കുകയാണ്. സാങ്കേതികവിദ്യ വികസിക്കുമ്പോൾ സൗകര്യങ്ങൾ അപ്രത്യക്ഷമാകുകയല്ല, കൂടുതൽ സ്വാഭാവികമായി ഉപകരണങ്ങളുടെ ഭാഗമാകുകയാണ് ചെയ്യുന്നത്.

Tags : tec story

Recent News

Corehub Up