അ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: ഹണി റോസ്
Thursday, June 21, 2018 11:07 AM IST
എ​ന്നോ​ട് അ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടു​ണ്ടാ​യി​രു​ന്നോ...‍ ഈ ​ചോ​ദ്യം ചോ​ദി​ക്കു​ന്ന​ത് ന​ടി ഹ​ണി റോ​സാ​ണ്. വ​ൺ ബൈ ​ടു​വി​ലെ ചും​ബ​ന രം​ഗ​ത്തെ കു​റി​ച്ചോ​ർ​ക്കു​ന്പോ​ൾ ന​ടി​ക്ക് ലേ​ശം വി​ഷ​മം ഉ​ണ്ട്. ആ ​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​നെ കു​റി​ച്ചോ​ർ​ത്ത​ല്ല വി​ഷ​മം. ആ ​രം​ഗം ചി​ത്ര​ത്തി​ന്‍റെ പ​ബ്ലി​സി​റ്റി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തി​ലാ​ണ് വേ​റി​ട്ട അ​ഭി​പ്രാ​യം ന​ടി​ക്കു​ള്ള​ത്.

ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ ഈ ​രം​ഗ​ത്തെക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഷൂ​ട്ട് ചെ​യ്യാ​ൻ നേ​രം ഇ​ങ്ങ​നെ ഒ​രു രം​ഗം ഉ​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. അ​ത്ത​രം ഒ​രു രം​ഗം ക​ഥ​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഒ​ന്നാ​യ​തു കൊ​ണ്ടാ​ണ് അ​ഭി​ന​യി​ച്ച​ത്.

പ​ക്ഷേ അ​വ​ർ അ​ത് സി​നി​മ​യു​ടെ പ​ബ്ലി​സി​റ്റി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ല. അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ണി ഈ ​കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.