ലാലേട്ടന്‍റെ മനംകവർന്ന, മമ്മൂക്കയുടെ ആ കഥാപാത്രം..!
Monday, October 30, 2017 5:26 AM IST
ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ മ​ല​യാ​ള സി​നി​മ​യു​ടെ അ​ടി​ത്ത​റ മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി എ​ന്നീ ര​ണ്ട് താ​ര​രാ​ജ​ക്കന്മാ​രാ​ണ്. ഇ​രു​വ​രു​ടെ​യും പേ​രി​ൽ ആ​രാ​ധ​ക​ർ പ​ര​സ്പ​രം വാ​ക്കുത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്നത് പതിവാണെങ്കിലും അ​തൊ​ന്നു​മ​റി​യാ​തെ ഇ​രു​വ​രും ത​ങ്ങ​ളു​ടെ സൗ​ഹൃ​ദം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടുപോ​കു​ക​യാ​ണ്.

ഇ​രു​വ​രും ഒ​ന്നി​ച്ചി​ട്ടു​ള്ള പ​ല ചി​ത്ര​ങ്ങ​ളും സൂ​പ്പ​ർ​ഹി​റ്റ് ആ​യി​ട്ടു​ണ്ടെ​ങ്കി​ലും ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട മ​മ്മൂ​ക്ക​യു​ടെ ചി​ത്ര​ത്തെ​പ്പ​റ്റി തു​റ​ന്നുപറയുക​യാ​ണ് മോ​ഹ​ൻ​ലാ​ൽ. ലോ​ഹി​ത​ദാ​സ്- ഭ​ര​ത​ൻ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന അ​മ​ര​ത്തി​ലെ അ​ച്ചൂ​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ടതെന്നാ​ണ് മോഹൻലാൽ പറഞ്ഞത്. ത​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന ഒരു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യിലായിരുന്നു ലാലേട്ടന്‍റെ അഭിപ്രായപ്രകടനം.

ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ​യെ​ഴു​തി ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് അ​മ​രം. മു​ര​ളി, കെ.​പി.​എ​സ്.​സി ല​ളി​ത, അ​ശോ​ക​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അച്ചൂട്ടി ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു. നിരവധി അവാർഡുകളും അച്ചൂട്ടിയുടെ പേരിൽ‌ മെഗാതാരത്തെ തേടിയെത്തി.