പ്ലേ​മേ​ക്ക​ർ മെ​സി​യും ഗോ​പി ക​രി​മ​ണ്ണൂ​രും പ​ന്ത്ര​ണ്ടി​ന് എ​ത്തും
Sunday, January 7, 2018 2:46 PM IST
പ്ലേ​മേ​ക്ക​ർ മെ​സ്സി​യും ട്രോ​ൾ​മേ​ക്ക​ർ ഗോ​പി ക​രി​മ​ണ്ണൂ​രും ഈ ​മാ​സം പ​ന്ത്ര​ണ്ട് മു​ത​ൽ കേ​ര​ള​ക്ക​ര​യി​ലെ തി​യ​റ്റ​റു​ക​ൾ ഇ​ള​ക്കി മ​റി​ക്കും. അ​റി​യി​ച്ച​ത് മ​റ്റാ​രു​മ​ല്ല ന​ട​ൻ സ​ലീം കു​മാ​റാ​ണ്. ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി സ​ലീം കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ദൈ​വ​മെ കൈ​തൊ​ഴാം കെ.​കു​മാ​റാ​ക​ണം എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി ഫേസ്ബുക്കിലിട്ട പോസ്റ്ററിലൂടെ അ​ദ്ദേ​ഹം അ​റി​യി​ച്ച​താ​ണ് ഇ​ങ്ങ​നെ. ഫു​ട്ബോ​ൾ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ തോ​ളി​ൽ കൈ​യി​ട്ട് ആ​ളു​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്ത് നി​ൽ​ക്കു​ന്ന സ​ലീം കു​മാ​റാണ് പോസ്റ്ററിൽ. ഒ​രു ആ​ക്ഷേ​പ​ഹാ​സ്യ​ചി​ത്ര​മെ​ന്ന നി​ല​യി​ലു​ള്ള​താ​കും ഈ ​ചി​ത്ര​മെ​ന്ന് മു​ന്പ് പു​റ​ത്തു വി​ട്ടി​രു​ന്ന ടീ​സ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.



സ​ലീം കു​മാ​ർ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാം, അ​നു​ശ്രി, നെ​ടു​മു​ടി വേ​ണു, ശ്രീ​നി​വാ​സ​ൻ, സു​ര​ഭി ല​ക്ഷ്മി, പ്ര​ദീ​പ് കോ​ട്ട​യം, മാ​മു​ക്കോ​യ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് ഈ​ണം പ​ക​രു​ന്ന​ത് നാ​ദി​ർ​ഷ​യാ​ണ്. യു​ണൈ​റ്റ​ഡ് ഗ്ലോ​ബ​ൽ മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സ​ക്ക​റി​യ തോ​മ​സ്, ആ​ൽ​വി​ൻ ആ​ന്‍റ​ണി, ശ്രീ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.