നി​യ​മ​വി​രു​ദ്ധ​ത​യു​ണ്ടെ​ങ്കി​ൽ ബി​ഗ് ബോ​സ് നി​ർ​ത്തി​വെ​യ്പ്പി​ക്കാം; മോ​ഹ​ന്‍​ലാ​ലി​നും ഡി​സ്നി​യ്ക്കും ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്
Monday, April 15, 2024 4:42 PM IST
ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യു​ടെ ഉ​ള്ള​ട​ക്ക​ത്തി​ൽ നി​യ​മ വി​രു​ദ്ധ​ത​യു​ണ്ടോ​യെ​ന്ന് അ​ടി​യ​ന്തി​ര​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. നി​യ​മ​വി​രു​ദ്ധ​ത​യു​ണ്ടെ​ങ്കി​ൽ പ​രി​പാ​ടി നി​ർ​ത്തി​വെ​യ്പ്പി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി.

മ​ല​യാ​ളം ആ​റാം സീ​സ​ൺ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

നി​യ​മ വി​രു​ദ്ധ​ത​യു​ണ്ടെ​ങ്കി​ല്‍ പ​രി​പാ​ടി​യു​ടെ സം​പ്രേ​ഷ​ണം ത​ട​യ​ണം. പ്ര​ശ്‌​നം ഗൗ​ര​വ​ത​ര​മെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മോ​ഹ​ന്‍​ലാ​ലി​നും ഡി​സ്‌​നി സ്റ്റാ​റി​നും എ​ന്‍​ഡ​മോ​ള്‍ ഷൈ​നി​നും നോ​ട്ടീ​സ് ന​ൽ​കി. ശാ​രീ​രി​ക ഉ​പ​ദ്ര​വ​മ​ട​ക്ക​മു​ള്ള നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ ആ​ദ​ർ​ശ് എ​സ്. ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഈ ​മാ​സം 25 ന് ​കോ​ട​തി ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.