ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍റെ ചി​ത്തി​നി: സെ​ക്ക​ൻ​ഡ് ലു​ക്ക്‌ പോ​സ്റ്റ​ർ
Tuesday, April 16, 2024 9:28 AM IST
അ​മി​ത്ത് ച​ക്കാ​ല​ക്ക​ൽ, വി​ന​യ് ഫോ​ർ​ട്ട്, മോ​ക്ഷ (ക​ള്ള​നും ഭ​ഗ​വ​തി​യും ഫെ​യിം), പു​തു​മു​ഖ​ങ്ങ​ളാ​യ ആ​ര​തി നാ​യ​ർ, എ​നാ​ക്ഷി എ​ന്നി​വ​രെ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന 'ചി​ത്തി​നി' എ​ന്ന സി​നി​മ​യു​ടെ സെ​ക്ക​ൻ​ഡ് ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

ഹൊ​റ​ർ ഫാ​മി​ലി ഇ​മോ​ഷ​ന​ൽ ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്രം ഈ​സ്റ്റ് കോ​സ്റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ സി​നി​മ​യു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​ൻ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഈ​സ്റ്റ് കോ​സ്റ്റ് നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണ് 'ചി​ത്തി​നി'.

മ​ല​മ്പു​ഴ, ക​വ, ധോ​ണി ഫോ​റ​സ്റ്റ്, പു​തു​ശേ​രി, ചി​ങ്ങ​ഞ്ചി​റ,കൊ​ടു​മ്പ്, വാ​ള​യാ​ർ,ചി​റ്റൂ​ർ, ത​ത്ത​മം​ഗ​ലം,കൊ​ല്ല​ങ്കോ​ട്, ക​ലാ​മ​ണ്ഡ​ലം തു​ട​ങ്ങി പാ​ല​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി ലൊ​ക്കേ​ഷ​നു​ക​ളി​ൽ 52 ദി​വ​സം കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം കെ.​വി. അ​നി​ലി​ന്‍റെ ക​ഥ​യ്ക്ക് ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​നും, കെ.​വി. അ​നി​ലും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍, സ​ന്തോ​ഷ്‌ വ​ര്‍​മ്മ, സു​രേ​ഷ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ര​ഞ്ജി​ൻ രാ​ജാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ്വ​ഹി​ക്കു​ന്ന​ത്. 4 ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്..

സ​ത്യ പ്ര​കാ​ശ്, ഹ​രി ശ​ങ്ക​ർ, ക​പി​ൽ ക​പി​ല​ൻ, സ​ന മൊ​യ്തു​ട്ടി എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ജോ​ണി ആ​ന്‍റ​ണി, ജോ​യ് മാ​ത്യൂ, സു​ധീ​ഷ്‌, ശ്രീ​കാ​ന്ത് മു​ര​ളി, ജ​യ​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, സു​ജി​ത്ത് ശ​ങ്ക​ര്‍,പ്ര​മോ​ദ് വെ​ളി​യ​നാ​ട്, രാ​ജേ​ഷ് ശ​ര്‍​മ്മ, ഉ​ണ്ണി രാ​ജ, അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍, ജി​ബി​ന്‍ ഗോ​പി​നാ​ഥ്, ജി​തി​ന്‍ ബാ​ബു, ശി​വ ദാ​മോ​ദ​ർ, വി​കാ​സ്, പൗ​ളി വ​ത്സ​ന്‍, അ​മ്പി​ളി അം​ബാ​ലി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ര​തീ​ഷ്‌ റാം ​ആ​ണ് കാ​മ​റാ​മാ​ന്‍. ജോ​ണ്‍​കു​ട്ടി എ​ഡി​റ്റിം​ഗും ര​ഞ്ജി​ത്ത് അ​മ്പാ​ടി മേ​ക്ക​പ്പും ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍ വ​സ്ത്രാ​ല​ങ്കാ​ര​വും നി​ര്‍​വ​ഹി​ക്കു​ന്നു.

ക​ലാ​സം​വി​ധാ​നം : സു​ജി​ത്ത് രാ​ഘ​വ്. എ​ക്സി​ക്യു​ട്ടീ​വ്‌ പ്രൊ​ഡ്യൂ​സ​ര്‍: രാ​ജ​ശേ​ഖ​ര​ൻ. കൊ​റി​യോ​ഗ്രാ​ഫി: ക​ല മാ​സ്റ്റ​ര്‍, സം​ഘ​ട്ട​നം: രാ​ജ​ശേ​ഖ​ര​ന്‍, ജി ​മാ​സ്റ്റ​ര്‍, വി​എ​ഫ്എ​ക്സ്: നി​ധി​ന്‍ റാം ​സു​ധാ​ക​ര്‍, സൗ​ണ്ട് ഡി​സൈ​ന്‍: സ​ച്ചി​ന്‍ സു​ധാ​ക​ര​ന്‍, സൗ​ണ്ട് മി​ക്സിം​ഗ്: വി​പി​ന്‍ നാ​യ​ര്‍.

പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: രാ​ജേ​ഷ് തി​ല​കം, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ്‌: ഷി​ബു പ​ന്ത​ല​ക്കോ​ട്, ചീ​ഫ് അ​സ്സോ ഡ​യ​റ​ക്ട​ര്‍: സു​ഭാ​ഷ് ഇ​ള​മ്പ​ല്‍, അ​സ്സോ ഡ​യ​റ​ക്ടേ​ഴ്സ്: അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, അ​സിം കോ​ട്ടൂ​ര്‍, സ​ജു പൊ​റ്റ​യി​ൽ ക​ട, അ​നൂ​പ്‌,പോ​സ്റ്റ​ര്‍ ഡി​സൈ​ന​ര്‍ : കോ​ളി​ന്‍​സ് ലി​യോ​ഫി​ല്‍, കാ​ലി​ഗ്ര​ഫി: കെ.​പി. മു​ര​ളീ​ധ​ര​ന്‍, സ്റ്റി​ല്‍​സ്: അ​ജി മ​സ്ക​റ്റ്, പി​ആ​ര്‍​ഓ: എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.