എ​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് ക​ണ്ട് ബേ​സി​ൽ ത​ക​ർ​ന്നി​രി​ക്കു​വാ​ണ്; ബേ​സി​ലി​നെ ട്രോ​ളി ധ്യാ​ൻ
Friday, April 12, 2024 10:22 AM IST
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സി​നി​മ ക​ണ്ടി​റ​ങ്ങി​യ ശേ​ഷം ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ആ​ദ്യ​പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​ത്. ത​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് ക​ണ്ട് ബേ​സി​ൽ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ഏ​തോ ലോ​ഡ്ജി​ൽ റൂ​മെ​ടു​ത്ത് വി​ഷ​മം കൊ​ണ്ട് മ​ദ്യ​പി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ബേ​സി​ലി​നെ ട്രോ​ളി ധ്യാ​ൻ പ​റ​യു​ന്ന​ത്.

പ്ര​ണ​വി​നെ വി​ളി​ച്ചി​രു​ന്നു, ഊ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​വ​നെ വി​ളി​ച്ച​ത്. ബേ​സി​ലി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​മൊ​ന്നു​മി​ല്ലേ? സി​നി​മ​യി​ലെ എ​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് ക​ണ്ട് ത​ക​ർ​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്ത് ഏ​തോ ലോ​ഡ്ജ് എ​ടു​ത്ത് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്,അ​വ​ൻ ത​ക​ർ​ച്ച​യി​ലാ​ണ്.

ബേ​സി​ലി​നെ ക​ണ്ടു​കി​ട്ടു​ന്ന​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണം. ഡാ ​മോ​നേ ബേ​സി​ലേ ഞാ​ൻ തൂ​ക്കി​യെ​ടാ.

സ​ത്യം പ​റ​ഞ്ഞാ​ല്‍ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം എ​ന്‍റെ​യൊ​രു ഹി​റ്റ് പ​ടം. നാ​ളെ ന​ല്ല സം​വി​ധാ​യ​ക​രു​ടെ ജോ​ലി ചെ​യ്യു​മ്പോ​ൾ ന​മ്മ​ളും ന​ന്നാ​വും. ഇ​നി​യും ന​ല്ല സം​വി​ധാ​യ​ക​ർ വി​ളി​ക്ക​ട്ടെ. വി​ഷു​വി​ന് വേ​റൊ​രു കാ​ര്യ​വും കൂ​ടി​യു​ണ്ട്.

12 വ​ർ​ഷം മു​ന്നേ ഇ​തു​പോ​ലൊ​രു പെ​രു​ന്നാ​ൾ സ​മ​യ​ത്ത് ര​ണ്ട് പ​ട​ങ്ങ​ൾ റി​ലീ​സ് ചെ​യ്തു. ത​ട്ട​ത്തി​ൻ മ​റ​യ​ത്തും ഉ​സ്താ​ദ് ഹോ​ട്ട​ലും. ര​ണ്ടും ന​ല്ല സി​നി​മ​ക​ൾ, പ​ക്ഷേ ന​മ്മ​ൾ തൂ​ക്കി. ച​രി​ത്രം ആ​വ​ർ​ത്തി​ക്ക​ട്ടെ.

നി​ന്‍റെ പെ​ർ​ഫോ​ൻ​സ് ന​ല്ല​താ​യി​രു​ന്നു​വെ​ന്ന് പ​ല​രും പ​റ​ഞ്ഞു​വെ​ന്ന് ചേ​ട്ട​ൻ എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. ഞാ​ൻ തി​രി​ച്ചു മ​റു​പ​ടി കൊ​ടു​ത്തു, ‘സ്വാ​ഭാ​വി​കം’. നി​ങ്ങ​ൾ​ക്കും ക​ണ്ട​പ്പോ​ൾ തോ​ന്നി​യി​ല്ലേ.
ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ​യും ബേ​സി​ൽ ജോ​സ​ഫി​ന്‍റെ​യും ത​ഗ് ഡ​യ​ലോ​ഗു​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

പ​ര​സ്പ​രം ട്രോ​ളി​യും ത​ഗ് അ​ടി​ച്ചും റി​ലീ​സി​നു മു​മ്പും പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ച്ച ഇ​രു​വ​രും ഈ ​സി​നി​മ​യി​ലും ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.