ആ​വേ​ശം ഒ​രു എ​ന്‍റ​ർ‌​ടെ​യ്ൻ​മെ​ന്‍റ് സി​നി​മയാണ്; ഫ​ഹ​ദ് ഫാ​സി​ൽ
Thursday, April 11, 2024 9:13 AM IST
രോ​മാ​ഞ്ച​ത്തി​ന് ശേ​ഷം ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​വേ​ശം എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ചി​ത്ര​മാ​ണെ​ന്നും ഇ​തു​പോ​ലൊ​രു സി​നി​മ​യും ക​ഥാ​പാ​ത്ര​വും ഇ​തു​വ​രെ താ​ൻ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഫ​ഹ​ദ് ഫാ​സി​ൽ. ചി​ത്രം എ​ല്ലാ​വ​രും തി​യ​റ്റ​റി​ൽ ത​ന്നെ കാ​ണ​ണ​മെ​ന്നും വ്യ​ത്യ​സ്ത​മാ‌​യ ചി​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

ഇ​തു​പോ​ലൊ​രു സി​നി​മ​യും ക​ഥാ​പാ​ത്ര​വും ഞാ​ൻ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ല. എ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ര​ങ്ക സം​സാ​രി​ക്കു​ന്ന​ത് മ​ല​യാ​ള​വും ക​ന്ന​ഡ​യും ക​ല​ർ​ന്ന ഭാ​ഷ​യി​ലാ​യ​തി​നാ​ൽ​ത്ത​ന്നെ ഏ​റെ വ്യ​ത്യ​സ്ത​വും സ​ങ്കീ​ര്‍​ണ​വു​മാ​ണ്.

എ​ന്നെ തേ​ടി വ​രു​ന്ന സി​നി​മ​ക​ളാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്. പ​ക്ഷേ, ആ​വേ​ശം എ​ന്നെ തേ​ടി വ​ന്ന​പ്പോ​ള്‍, വ​ള​രെ എ​ന്‍റ​ര്‍​ടെ​യ്നിം​ഗ് ആ​യ ഈ ​ചി​ത്രം ചെ​യ്തു​നോ​ക്ക​ണ​മെ​ന്ന് എ​നി​ക്കു​തോ​ന്നി.

ഓ​ഫ്‌​ബീ​റ്റ് സി​നി​മ​ക​ൾ​ക്കാ​യി ഒ​ടി​ടി പോ​ലു​ള്ള മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​ണ്ട്, പ​ക്ഷേ ആ​വേ​ശം തി​യ​റ്റ​റു​ക​ളി​ൽ​ത്ത​ന്നെ കാ​ണേ​ണ്ട ചി​ത്ര​മാ​ണ്. പ്രീ-​റി​ലീ​സ് പ്ര​സ് മീ​റ്റി​ൽ ഫ​ഹ​ദ് പ​റ​ഞ്ഞു.

ഏ​പ്രി​ൽ 11ന് ​വ്യാ​ഴാ​ഴ്ച​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ര​ങ്ക എ​ന്ന അ​ധോ​ലോ​ക നാ​യ​ക​നെ​യാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.