ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ൻ
Wednesday, April 10, 2024 3:27 PM IST
ബ​ഡ്ജ​റ്റ് ലാ​ബ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ഷാ​ന്ത് പി​ള്ള, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ നി​ർ​മി​ച്ച്
വി​നേ​ഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു.

ചി​ത്ര​ത്തി​ന് ക്ലീ​ൻ യു ​സ​ർ‌​ട്ടി​ഫി​ക്കേ​ഷ​നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. യു​പി സ്കൂ​ൾ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഏ​ഴാം ക്ലാ​സ്സി​ൽ പ​ഠി​ക്കു​ന്ന ര​ണ്ടു കു​ട്ടി​ക​ളെ പ്ര​ധാ​ന​മാ​യു കേ​ന്ദ്രീ​ക​രി​ച്ചു കൊ​ണ്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, സൈ​ജു കു​റു​പ്പ് എ​ന്നി മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്ക് ഒ​പ്പം ഒ​രു കൂ​ട്ടം പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ജി​ബി​ൻ ഗോ​പി​നാ​ഥ്, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, ക​ണ്ണ​ൻ നാ​യ​ർ,രാ​ഹു​ൽ നാ​യ​ർ, സ​ന്തോ​ഷ് വെ​ഞ്ഞാ​റ​മൂ​ട്, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ശ്രീ​നാ​ഥ്, രാ​ജീ​വ്, ഗം​ഗ മീ​രാ, ശ്രു​തി സു​രേ​ഷ് എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള താ​ര​ങ്ങ​ൾ.

മു​ര​ളി കൃ​ഷ്ണ​ൻ, ആ​ന​ന്ദ് മ​ൻ​മ​ഥ​ൻ, സം​വി​ധാ​യ​ക​ൻ വി​നേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

അ​നൂ​പ് വി. ​ശൈ​ല​ജ ഛായാ​ഗ്ര​ഹ​ണ​വും കൈ​ലാ​ഷ് എ​സ്. ഭ​വ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു. ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത് പി.​എ​സ്. ജ​യ​ഹ​രി​യാ​ണ്.

വി​നാ​യ​ക് ശ​ശി​കു​മാ​ർ, മ​നു മ​ഞ്ജി​ത്ത്, അ​ഹ​ല്യ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. പി​ആ​ർ​ഒ -വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.