Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ചിൽ ത്രിൽ മഞ്ഞുമ്മൽ
Monday, February 26, 2024 10:50 AM IST
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും ഉയരത്തില്‍ ഷൂട്ടിംഗ് ഉപകരണങ്ങള്‍ മലകയറ്റി ഇറക്കണം, ഗുഹയ്ക്കകത്ത് ഇറക്കണം.
ഏറെ അപകടസാധ്യതയുള്ള സ്ഥലമാണു ഗുണ. പണ്ടു ശരിക്കും സംഭവിച്ചത് പടം ഷൂട്ട് ചെയ്യുമ്പോള്‍ വീണ്ടും സംഭവിക്കരുത് എന്നുണ്ടായിരുന്നു- മഞ്ഞുമ്മൽ ബോയ്സ് സംവിധായകന് ചിദംബരം സണ്‍ഡേ ദീപികയോടു പറഞ്ഞു.
ജാന്‍. എ.മന്നിനു മുന്നേ പ്ലാന്‍ ചെയ്ത സിനിമയാണോ...
ജാന്‍.എ.മനിന്റെ റിലീസ് സമയത്താണ് ഈ പ്രമേയം കേട്ടത്. ജാന്‍.എ.മൻ കോ പ്രൊഡ്യൂസറും ഈ പടത്തിന്റെ നിർമാതാക്കളിൽ ഒരാളുമാണ് എന്റെ സുഹൃത്ത് ഷോണ്‍ ആന്റണി. ഷോണിന് അറിയാവുന്നവരാണ് മഞ്ഞുമ്മലിലെ ആ യുവാക്കള്‍.
അവരുടെ കഥ രസമായി തോന്നി. അവരെ ഞാന്‍ നേരിൽ കാണുകയും അവരുടെ അനുഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
പൂര്‍ണമായും സംഭവകഥയാണോ...
യഥാര്‍ഥ സംഭവത്തില്‍നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ സിനിമ എന്ന രീതിയിലല്ല, പൂര്‍ണമായും നടന്ന സംഭവം തന്നെയാണ് സിനിമ. മഞ്ഞുമ്മലില്‍നിന്നു കുറച്ചു യുവാക്കള്‍ കൊടൈക്കനാലിലേക്കു ടൂർ പോകുന്നു.
അവിടുത്തെ പ്രസിദ്ധമായ ഗുണ കേവിലേക്ക് എത്തുന്നു. ആ ഗുഹയിൽ അകപ്പെട്ടുപോകുന്ന ആളിന്റെ കഥയാണു സിനിമ. മറ്റെല്ലാവരും മടിച്ചുനില്ക്കുമ്പോള് സുഹൃത്തുക്കള്‍ തന്നെ രക്ഷാദൗത്യം ഏറ്റെടുക്കുന്നു.
ആ സാഹചര്യത്തെ ശാരീരികമായും മാനസികമായും അവര്‍ എങ്ങനെയാണ് അതിജീവിച്ചതെന്നു സ്ക്രീനിൽ കാണിക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ഥ സംഭവത്തിന്റെ വലിപ്പവും അതിന്റെ അര്‍ഥതലങ്ങളും തന്നെയാണ് ഈ പ്രമേയത്തിലേക്ക് ആകര്‍ഷിച്ചത്.
ട്രെയിലറിനപ്പുറം സിനിമ പറയുന്നത്...
സിനിമ കുറച്ചുകൂടി ഇമോഷണല്‍ റൈഡാണ്. നിങ്ങള്‍ സുഹൃത്തിനുവേണ്ടി ഏതറ്റം വരെ പോകും എന്നതിന്റെ ഉത്തരമാണു സിനിമ. സര്‍വൈവല്‍ ത്രില്ലറെന്നു പറയാം. പക്ഷേ, ഒരു ഇമോഷണല്‍ ഡ്രാമയാണ് അതിന്റെ കാമ്പ്.
ഗുഹയില്‍ പെട്ടുപോയ സുഹൃത്തിനെ രക്ഷിക്കാന്‍ എല്ലാവരും ഒരേ മനസോടെ നില്‍ക്കുകയും അതില്‍ ഒരാള്‍ രക്ഷാദൗത്യം ഏറ്റെടുക്കുകയുമാണ്. അയാള്‍ മാറിയാല്‍ വേറൊരാള് ഇറങ്ങുന്നു. അത്രയും ദൃഢമാണ് അവര്‍ക്കിടയിലെ സൗഹൃദം.
മഞ്ഞുമ്മല്‍ ബോയ്സ് ടൈറ്റിലായത്...
അവരെല്ലാം മഞ്ഞുമ്മലിലെ പിള്ളേരാണല്ലോ. എല്ലാ നാടുകളിലും ഇത്തരം ബോയ്സ് ഗ്യാംഗ് ഉണ്ടാകും. അങ്ങനെയൊരു യൂണിവേഴ്സല്‍ പേരാണത്. കണ്ണൂര്‍ ബോയ്സോ, തിരുവനന്തപുരം ബോയ്സോ...ഏതു ബോയ്സും ആവാം. എല്ലാ നാടുകളിലും ഇങ്ങനെ ഒരുകൂട്ടം ചെറുപ്പക്കാരും അവര്‍ ടൂര്‍ പോകുന്നതും അവരുടേതായ അനുഭവങ്ങളും ഓര്‍മകളുമൊക്കെ ഉണ്ടാവും.
മഞ്ഞുമ്മല്‍ ബോയ്സിനെ കണ്ടെത്തിയത്...
ഗണപതിയാണ് ഇതിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍. നടന്ന സംഭവത്തിലെ ആളുകള്‍ ആയതിനാല്‍ എല്ലാവരെയും നേരിട്ടുകണ്ട് അവരുടെ ഫോട്ടോഗ്രാഫും വീഡിയോയുമെടുത്തു. അവരുടെ മാനറിസങ്ങള്‍ പഠിച്ചു.
നമുക്ക് അറിയാവുന്ന അഭിനേതാക്കളില്‍ ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നത് ആരൊക്കെയെന്നു നോക്കി. അഭിനേതാക്കളെ നിശ്ചയിച്ചു.
ശ്രീനാഥ് ഭാസി, സൗബിന്, ഗണപതി, ബാലു, അരുൺ കുര്യൻ...തുടങ്ങി വലിയ താരനിര ഇതിലുണ്ട്. വിഷ്ണു രഘു, സലിം കുമാറിന്റെ മകന് ചന്തു, സംവിധായകന് ലാലിന്റെ മകന് ജീന്‍, സംവിധായകന് ഖാലിദ് റഹ്മാന് എന്നിവരും ഇതില്‍ അഭിനയിക്കുന്നു.
യഥാര്‍ഥ സംഭവത്തിലെ സുഹൃത്തുക്കള്‍ ഈ സിനിമയിലുണ്ടോ...
വിദേശത്തുള്ള ഒന്നുരണ്ടുപേരൊഴിച്ചു ബാക്കിയെല്ലാവരും ഈ സിനിമയിലെ ഒരു ചെറിയ ഭാഗത്തു വരുന്നുണ്ട്.
സുഷിൻ ശ്യാം മ്യൂസിക്....
സുഹൃത്തായ സുഷിനൊപ്പം ഒരു വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സുഷിനും ഈ പ്രോജക്ടില്‍ താത്പര്യമായി. പാട്ടിനെക്കാളും ബാക്ക് ഗ്രൗണ്ട് സ്കോറിനാണു പ്രാധാന്യം. സുഷിന് ആദ്യമായാണ് ഇത്തരമൊരു ജോണറില്‍ വർക്ക് ചെയ്തത്.
മലയാളത്തിലും അങ്ങനെയധികം വരാത്ത ജോണറാണ് സിനിമയുടേത്. കുറച്ചധികം ഇമോഷണലായിരിക്കണം, എന്‍ഗേജിംഗ് ആവണം, പക്ഷേ സാധാരണ പ്രേക്ഷകനു കണക്ട് ചെയ്യാനാവണം. അങ്ങനെയൊരു സ്കോര്‍ കണ്ടെത്തി ഇമോഷന്‍സ് ചോരാത്ത രീതിയിലാണ് സുഷിന് അതു ചെയ്തത്.
വേരുപടര്പ്പുകള് കടന്ന് ഗുഹയുടെ ഇരുട്ടിലേക്കും തണുപ്പിലേക്കും ആഴങ്ങളിലേക്കുമിറങ്ങുന്ന കാഴ്ചകള്‍. അതൊക്കെ ഒറിജിനലോ ആര്‍ട്ടോ...?
നിങ്ങള്‍ കണ്ടതില്‍ മിക്കതും അവിടത്തെ ഒറിജിനല്‍ കാഴ്ചകള്‍ തന്നെയാണ്. ആര്ട്ടേതാണ്, ഒറിജിനലേതാണ് എന്നു പറയുന്നതു സിനിമയുടെ രസം കൊല്ലുമെന്നതിനാല് ഇപ്പോള്‍ പറയുന്നില്ല. യഥാര്‍ഥ സംഭവം നടന്ന ഗുണ കേവില്‍ ഇറങ്ങിയും വേറെയിടങ്ങളിലും ഷൂട്ട് ചെയ്തിട്ടുണ്ട്.
ഗുഹയിലെ ഷൂട്ടിംഗ്......
ശാരീരിക പ്രയാസങ്ങള്‍ ഭയങ്കരമായിരുന്നു. ഭാരിച്ച ഉപകരണങ്ങളുമെടുത്തു ഗുഹയിലേക്ക് ഇറങ്ങുക, അവിടേക്കു വൈദ്യുതിയെത്തിക്കുക, ലൈറ്റ് തെളിക്കുക...അതൊക്കെ ആയാസകരമായിരുന്നു.
പിന്നെ, കടുത്ത തണുപ്പുമാണ്. രാവിലെ അഞ്ചു മണിക്ക് ഷൂട്ട് തുടങ്ങി ഒമ്പതിനു തീര്‍ക്കണം. അത്രയും ചെറിയ ഗ്യാപ്പിലാണ് ഗുണയില്‍ ഷൂട്ട് ചെയ്തത്. അതിനായി അത്രയും നേരത്തേ മലകയറണം. കഠിനമായ ഷൂട്ടിംഗ് തന്നെയായിരുന്നു. അനുമതിയെടുത്താണ് ഗുണയിൽ ഷൂട്ട് ചെയ്തത്.
വെല്ലുവിളി..
അഭിനേതാക്കളും ഏറെ വെല്ലുവിളി നേരിട്ടു. കടുത്ത തണുപ്പില്‍ അപകടസാധ്യതയേറിയ സ്ഥലത്ത് അഭിനയിക്കണം. അതിനിടയില്‍ ഓടണം, ചാടണം. ലൊക്കേഷന്റെ പ്രത്യേകത കാരണമുള്ള പേടി മുഖത്തു കാണിക്കാതെ അഭിനയിക്കുകയും വേണം.
അത് ഏറെ ആയാസകരമായിരുന്നു. അവിടെ കാമറയും മറ്റ് ഉപകരണങ്ങളും ചലിപ്പിക്കുന്നതും സ്ട്രെയിനായിരുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. എല്ലാ ഡിപ്പാര്‍ട്മെന്റും ഒരേപോലെ കഷ്ടപ്പെട്ടാണ് ചിത്രീകരണം മികവുറ്റതാക്കിയത്.
തിയറ്റര്‍ അനുഭവം...
സൗണ്ടിന് ഈ സിനിമയിൽ വളരെ പ്രധാന്യമുണ്ട്. വേറിട്ടൊരനുഭവം തന്നെയായിരിക്കും തിയറ്ററില്‍ കിട്ടുക. ഷിജിന് ഹട്ടണും ഫസല്‍ ബക്കറുമാണ് സൗണ്ട് മിക്സ് ചെയ്തത്.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇപിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇപിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top