കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പേരിൽ എറണാകുളം ചാവറ കൾച്ചറൽ സെന്റർ നടത്തിവരുന്ന അന്തർ സർവകലാശാല പ്രസംഗ മത്സരത്തിന്റെ പ്രാഥമികതല മത്സരം ആറിന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ആനുകാലിക പ്രസക്തിയുളള പൊതുവിഷയത്തിലായിരിക്കും മത്സരം. പ്രാഥമികതലത്തിൽ വിജയികളാകുന്ന 27 പേർക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ഫെബ്രുവരി 16 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം.
വിദ്യാർഥികളിൽ നേതൃത്വവാസന പരിപോഷിപ്പിക്കുക, പ്രഗത്ഭരായ പ്രാസംഗികരെ കണ്ടെത്തുക, വിശുദ്ധ ചാവറ അച്ചൻ ഉയർത്തിപ്പിടിച്ച ആദർശങ്ങളും വീക്ഷണവും പുതിയ തലമുറയ്ക്ക് കൈമാറുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം നടത്തുന്നത്. ഒരു കോളജിൽ നിന്ന് എത്ര വിദ്യാർഥികൾക്കും പ്രാഥമിക മത്സരത്തിൽ പങ്കെടുക്കാം. മലയാളമായിരിക്കും മാധ്യമം.
പ്രാഥമികതല വിജയിക്കൾക്ക് യഥാക്രമം 1500, 1000, 700 രൂപ വീതം കാഷ് പ്രൈസ് നൽകും. കണ്ണൂർ നിർമലഗിരി കോളജ്, കോഴിക്കോട് സെന്റ് ജോസഫ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, എറണാകുളം സേക്രഡ് ഹാർട്ട് കോളജ്, മൂലമറ്റം സെന്റ് ജോസഫ് കോളജ്, കോട്ടയം കെ.ഇ. കോളജ്, വയനാട് പഴശിരാജ കോളജ്, പാലക്കാട് മേഴ്സി കോളജ്, തിരുവനന്തപുരം ക്രൈസ്റ്റ് കോളജ് എന്നീ കേന്ദ്രങ്ങളിലാണ് പ്രാഥമികതല മത്സരം.
ഫോണ് 0484-4070250, 9947850402. ഫൈനൽ മത്സരവിജയികൾക്ക് 15,000 (ഒന്നാം സമ്മാനം), 10,000 (രണ്ടാം സമ്മാനം) 7,000 (മൂന്നാം സമ്മാനം) എന്നിങ്ങനെ കാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.