കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സ്: കേ​ന്ദ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി
കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ  കേ​സ്: കേ​ന്ദ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി
Thursday, May 9, 2024 1:17 AM IST
കൊ​​​ച്ചി: കൊ​​​ട​​​ക​​​ര കു​​​ഴ​​​ല്‍​പ്പ​​​ണ കേ​​​സി​​​ല്‍ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പൊ​​​തു​​​താ​​​ത്​​​പ​​​ര്യ ഹ​​​ര്‍​ജി. ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി​​​നോ​​​ദ് മാ​​​ത്യു വി​​​ല്‍​സ​​​നാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.

അ​​​ന്വേ​​​ഷ​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​ത്തോ​​​ടു ശി​​​പാ​​​ര്‍​ശ ചെ​​​യ്യാ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന് നി​​​ര്‍​ദേ​​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ്, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് ഹ​​​ര്‍​ജി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

2021ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​കാ​​​ല​​​ത്ത് 3.5 കോ​​​ടി രൂ​​​പ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍നി​​​ന്ന് ബി​​​ജെ​​​പി​​​ക്കു​​വേ​​​ണ്ടി കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​താ​​​യി ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ല്‍ മൂ​​​ന്നു​​​വ​​​ര്‍​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും കേ​​​സി​​​ല്‍ ന​​​ട​​​പ​​​ടി​​​യൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.