ലോകത്തെ മികച്ച 50 സാങ്കേതിക പഠനസ്ഥാപനങ്ങളില്‍ ഐഐടി നാലാം സ്ഥാനത്ത്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ലോകത്തെ മികച്ച 50 സാങ്കേതിക പഠനസ്ഥാപനങ്ങളില്‍ ഐഐടി നാലാം സ്ഥാനത്ത്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി
Saturday, September 20, 2014 12:37 AM IST
ന്യൂഡല്‍ഹി: മികച്ച തൊഴില്‍ പരിശീലനം പ്രധാനം ചെയ്യുന്ന ലോകത്തെ 50 സ്ഥാപനങ്ങളില്‍ ഐഐടികള്‍ നാലാം സ്ഥാനത്തെന്നു കേന്ദ്രമാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി. യുഎസ് ആസ്ഥാനമായുള്ള പിറ്റ് ബുക്ക് ഡാറ്റ എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനങ്ങളിലാണ് ഐഐടികള്‍ അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചതെന്ന മന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ എഐസിടിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംരംഭകത്വ വിദ്യാഭ്യാസം എന്ന വിഷയത്തിലുള്ള സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അറിവും സംരംഭക സ്വഭാവവും ആണു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് പറഞ്ഞ സ്മൃതി ഇറാനി യുവാക്കളെ സംരംഭകരാകാന്‍ ആഹ്വാനം ചെയ്തു.


ഐഐടികളില്‍നിന്നു പുറത്തുവന്ന 264 സംരഭകരില്‍നിന്നായി 315 കോടി യുഎസ് ഡോളര്‍ ആസ്തിയുള്ള 205 കമ്പനികള്‍ സ്ഥാപിക്കപ്പെട്ടതായി ഗവേഷണത്തില്‍നിന്നു വ്യക്തമായതായി മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളിലെ സംരംഭക സ്വഭാവം വളര്‍ത്തിയെടുക്കുന്ന തരത്തിലുള്ള പാഠ്യപദ്ധതിയും സിലബസും ക്രമീകരിക്കുന്നതിനൊപ്പം ആ ലക്ഷ്യത്തിലേക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനു അധ്യാപകരെ സജ്ജമാക്കാനും ശ്രമിക്കുമെന്നു മന്ത്രി പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കായി തന്റെ മന്ത്രാലയത്തിനു കീഴില്‍ ഉന്നതവിദ്യാഭ്യാസവും വ്യവസായവും സമന്വയിക്കുന്ന ഒരു കൌണ്‍സില്‍ രൂപീകരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.