ഗിലാനിയെ മോചിപ്പിച്ചു
Tuesday, April 28, 2015 12:21 AM IST
ശ്രീനഗര്‍: ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗിലാനിയെ മൂന്നു ദിവസങ്ങള്‍ക്കുശേഷം വീട്ടുതടങ്കലില്‍നിന്നു മോചിപ്പിച്ചു. ഗിലാനിയുടെ ഹൈദര്‍പോറയിലെ വീടിനു മുന്നില്‍ നിലയുറപ്പിച്ചിരുന്ന സുരക്ഷാ സൈന്യവും പോലീസും ഞായറാഴ്ച രാത്രിയോടെ പിന്‍വാങ്ങിയതായി ഹുറിയത്ത് വക്താവ് അറിയിച്ചു.

ഏപ്രില്‍ 13ന് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട ത്രാലില്‍ ഗിലാനി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതു തടയാനാണു വീട്ടുതടങ്കലിലാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.