മലയാളി അഡ്മിറൽ ആർ. ഹരികുമാർ നാവികസേനാ മേധാവിസ്ഥാനമൊഴിഞ്ഞു
മലയാളി അഡ്മിറൽ ആർ. ഹരികുമാർ നാവികസേനാ മേധാവിസ്ഥാനമൊഴിഞ്ഞു
Wednesday, May 1, 2024 3:02 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നാ​വി​ക​സേ​നാ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന് മ​ല​യാ​ളി​യാ​യ അ​ഡ്മി​റ​ൽ ആ​ർ. ഹ​രി​കു​മാ​ർ വി​ര​മി​ച്ചു. വൈ​സ് അ​ഡ്മി​റ​ൽ ദി​നേ​ശ് കു​മാ​ർ ത്രി​പാ​ഠി​യാ​ണ് പു​തി​യ നാ​വി​ക സേ​നാ മേ​ധാ​വി. നാ​വി​കസേ​ന​യു​ടെ ന​വീ​ക​ര​ണ​ത്തി​നും ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നും മി​ക​ച്ച സം​ഭാ​വ​ന ന​ല്കി​യാ​ണ് ഹ​രി​കു​മാ​ർ പ​ദ​വി​യി​ൽ​നി​ന്നു വി​ര​മി​ച്ച​ത്.

മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ നാ​വി​ക​സേ​ന​യെ ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ 25-ാം നാ​വി​കസേ​നാ മേ​ധാ​വി​യാ​ണ് ഹ​രി​കു​മാ​ർ. നാ​ല് പ​തി​റ്റാ​ണ്ട് നീ​ണ്ട സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സേ​ന​യി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​ത്.

സേ​ന​യു​ടെ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ അ​ഡ്മി​റ​ൽ ദി​നേ​ശ് കു​മാ​ർ ത്രി​പാ​ഠി പ​റ​ഞ്ഞു.

നേ​വ​ൽ സ്റ്റാ​ഫ് വൈ​സ് ചീ​ഫ്, ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി ക​മാ​ൻ​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍റ് ഇ​ല​ക്ട്രോ​ണി​ക് വാ​ർ​ഫെ​യ​ർ സ്പെ​ഷ്യ​ലി​സ്റ്റാ​യ ത്രി​പാ​ഠി ഐ​എ​ൻ​എ​സ് വി​നാ​ഷി​ന്‍റെ ക​മാ​ൻ​ഡ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.