ജിഎസ്ടി: ഇന്നു നിർണായക യോഗം തുടങ്ങും
Wednesday, May 17, 2017 12:22 PM IST
ശ്രീ​ന​ഗ​ർ: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കു​ന്പോ​ൾ ഓ​രോ സാ​ധ​ന​വും സേ​വ​ന​വും ഏ​തു നി​കു​തി നി​ര​ക്കി​ൽ വ​രു​മെ​ന്നു നി​ശ്ച​യി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക യോ​ഗം ഇ​ന്നും നാ​ളെ​യും. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന-​കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ ധ​ന​മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും.

ജൂ​ലൈ ഒ​ന്നി​നു ജി​എ​സ്ടി ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. ഉ​പ്പ് മു​ത​ൽ നൂ​റോ​ളം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും ചി​ല സേ​വ​ന​ങ്ങ​ൾ​ക്കും നി​കു​തി ഒ​ഴി​വാ​ക്കി​യേ​ക്കും.