ബോളിവുഡ് നടി റീമ ലാഗു അന്തരിച്ചു
Thursday, May 18, 2017 12:30 PM IST
മും​​​​​​ബൈ: സ​​​​​​മ​​​​​​കാ​​​​​​ലീ​​​​​​ന ബോ​​​​​​ളി​​​​​​വു​​​​​​ഡ് ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​മ്മ​​വേ​​​​​​ഷ​​​ങ്ങ​​​ൾ ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​ക്കി​​​​​​യ റീ​​​​​​മ ലാ​​​​​​ഗു (59) ഹൃ​​​​​​ദ​​​​​​യാ​​​​​​ഘാ​​​​​​ത​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. നെ​​​​​​ഞ്ചു​​​​​​വേ​​​​​​ദ​​​​​​ന അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഇ​​​​​​വ​​​​​​രെ ബു​​​​​​ധ​​​​​​നാ​​​​​​ഴ്ച രാ​​​​​​ത്രി കോ​​​​​​കില ബെ​​​​​​ൻ ധീ​​​​​​രു​​​​​​ഭാ​​​​​​യി അം​​​​​​ബാ​​​​​​നി ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും വ്യാ​​​​​​ഴാ​​​​​​ഴ്ച പു​​​​​​ല​​​​​​ർ​​​​​​ച്ചെയോ​​​​​​ടെ മ​​​ര​​​ണം സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. മൃ​​​​​​ത​​​​​​ദേ​​​​​​ഹം ഓ​​​​​​ഷി​​​​​വാ​​​​​​ര ശ്മ​​​​​​ശാ​​​​​​ന​​​​​​ത്തി​​​​​​ൽ സം​​​​​​സ്ക​​​​​​രി​​​​​​ച്ചു.

മേ​​​​​​നെ പ്യാ​​​​​​ർ കി​​​​​​യാ, ഹം ​​​​​​ആ​​​​​​പ്കെ ഹേ ​​​​​​കോ​​​​​​ൻ, ക​​​​​​ൽ ഹോ ​​​​​​ന​​​​​​ഹോ, സാ​​​​​​ജ​​​​​​ൻ, വ​​​​​​സ്ത്, കു​​​​​​ച്ച് കു​​​​​​ച്ച് ഹോ​​​​​​ത്താ​​​​​​ഹെ, ഹം ​​​​​​സാ​​​​​​ത്ത്-​​​​​​സാ​​​​​​ത്ത് ഹേ, ​​​​​​ദീ​​​​​​വാ​​​​​​ന മ​​​​​​സ്താ​​​​​​ന, യെ​​​​​​സ് ബോ​​​​​​സ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യാ​​​​​​ണ് ശ്ര​​​​​​ദ്ധേ​​​​​​യ ചി​​​​​​ത്രങ്ങൾ.

മ​​​റാ​​​ത്തി നാ​​​ട​​​ക​​​ന​​​ടി മ​​​​​ന്ദാ​​​​​കി​​​​​നി ഭ​​​​​ധാ​​​​​ടെ​​​​​യു​​​​​ടെ മ​​​​​ക​​​​​ളാ​​​​​യി 1958 ലാ​​​ണ് റീ​​​മ ജ​​​നി​​​ച്ച​​​ത്. ന​​​​​യ​​​​​ൻ ഭ​​​​​ധാ​​​​​ടെ എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യ പേ​​​​​ര്. മ​​​​​റാ​​​​​ത്തി ന​​​​​ട​​​​​ൻ വി​​​​​വേ​​​​​ക് ലാ​​​​​ഗു​​​​​വു​​​​​മാ​​​​​യു​​​​​ള്ള വി​​​​​വാ​​​​​ഹ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് റീ​​​മ ​​എ​​​​​ന്ന പേ​​​​​ര് സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. ‌ന​​​​​​ടി​​​​​​യും നാ​​​​​​ട​​​​​​ക സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​യു​​​​​​മാ​​​​​​യ മൃ​​​​​​ൺ​​​​​​മ​​​​​​യി മ​​​​​​ക​​​​​​ളാ​​​​​​ണ്.

മ​​​റാ​​​ത്തി നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് റീ​​​​​​മ അ​​​​​​ഭി​​​​​​ന​​​​​​യ​​​​​​ജീ​​​​​​വി​​​​​​തം ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​ത്. മു​​​​​​പ്പ​​​​​​താം വ​​​​​​യ​​​​​​സി​​​​​​ൽ മ​​​​​​ൺ​​​​​​സൂ​​​​​​ർ അ​​​​​​ലി ഖാ​​​​​​നി​​​​​​നൊ​​​​​​പ്പം ഖ​​യാ​​മ​​​​​​ത് സെ ​​ഖ​​യാ​​​​​​മ​​​​​​ത് ത​​​​​​ക് എ​​​​​​ന്ന ചി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ജൂ​​​​​​ഹി ചൗ​​​​​​ള​​​​​​യു​​​​​​ടെ അ​​​​​​മ്മ​​​​​​യാ​​​​​​യി വേ​​​​​​ഷ​​​​​​മി​​​​​​ട്ടു. പി​​​​​​ന്നീ​​​​​​ട്, നി​​​ര​​​വ​​​ധി ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ഷാ​​​​​​രൂ​​​​​​ഖ് ഖാ​​​​​​ൻ, സ​​​​​​ൽ​​​​​​മാ​​​​​​ൻ ഖാ​​​​​​ൻ, ഗോ​​​​​​വി​​​​​​ന്ദ, മ​​​​​​ാധു​​​​​​രി ദീ​​​​​​ക്ഷി​​​​​​ത് എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​മ്മ​​​​​​യാ​​​​​​യി.

ഹം ​​​​​​ആ​​​​​​പ്കെ ഹേ ​​​​​​കോ​​​​​​ൻ എ​​​​​​ന്ന ചി​​​​​​ത്ര​​​​​​ത്തി​​​​​​ലെ അ​​​​​​മ്മ​​​​​​വേ​​​​​​ഷം റീ​​​​​​മ​​​യെ ശ്ര​​​​​​ദ്ധേ​​​​​​യ​​​​യാ​​​ക്കി. അ​​​​​​നു​​​​​​പം ഖേ​​​​​​റി​​​​​​ന്‍റെ ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ര്യ​​​​​​​​​​​​യും മാ​​​​​​ധു​​​​​​രി ദീ​​​​​​ക്ഷി​​​​​​തി​​​​​​ന്‍റെ അ​​​​​​മ്മ​​​​​​യു​​​​​​മാ​​​​​​യി ഇ​​​വ​​​ർ ആ ​​​ചി​​​ത്ര​​​ത്തി​​​ൽ ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​ഭി​​​​​​ന​​​​​​യി​​​​​​ച്ചു. സി​​​​​​നി​​​​​​മ​​​​​​യ്ക്കൊ​​​​​​പ്പം ടെ​​​​​​ലി​​​​​​വി​​​​​​ഷ​​​​​​ൻ സീ​​​​​​രി​​​​​​യ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലും സ​​​​​​ജീ​​​​​​വ​​​ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.

റീ​​​​​​മ ലാ​​​​​​ഗു​​​​​​വി​​​​​​ന്‍റെ നി​​​​​​ര്യാ​​​​​​ണ​​​​​​ത്തി​​​​​​ൽ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി​​​​​​യും സി​​​​​​നി​​​​​​മാ-​​​​​​രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രും അ​​​​​​നു​​​​​​ശോ​​​​​​ച​​​​​​നം രേ​​​​​​ഖ​​​​​​പ്പെ​​​​​ടു​​​​​​ത്തി.