ആധാറിൽ മുഖവും തിരിച്ചറിയൽ അടയാളം
Tuesday, January 16, 2018 12:42 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​റി​ൽ ഇ​നി തി​രി​ച്ച​റി​യാ​ൻ മു​ഖ​വും അ​ട​യാ​ള​മാ​കും. ആ​ധാ​ർ ഉ​പ​ഭോ​ക്താ​വി​നെ തി​രി​ച്ച​റി​യാ​ൻ വി​ര​ൽ അ​ട​യാ​ളം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തി​ന് മാ​റ്റം വ​രു​മെ​ന്ന് യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റിറ്റി ഓ​ഫ് ഇ​ന്ത്യ(യുഐഡിഎഐ) അ​റി​യി​ച്ചു. പു​തി​യ സം​വി​ധാ​നം ജൂ​ലൈ ഒ​ന്നിനു നി​ല​വി​ൽ വ​രും. യു​ഐ​ഡി​എ​ഐ സി​ഇ​ഒ അ​ജ​യ് ഭൂ​ഷ​ൺ പാ​ണ്ഡെയാണ് ട്വി​റ്റ​റി​ലൂ​ടെ പു​തി​യ വി​വ​രം പ​ങ്കു​വ​ച്ച​ത്.

വി​ര​ല​ട​യാ​ളം ഉ​ൾ​പ്പ​ടെ​യു​ള്ള ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ തി​രി​ച്ച​റി​യ​ൽ അ​ട​യാ​ള​മാ​യി ഉ​പ​യോ​ഗി​ക്കുന്നത് ഏറെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. മു​റി​വോ ക​ഠി​നാ​ധ്വാ​നമോ മൂ​ല​ം വി​ര​ല​ട​യാ​ളം ന​ഷ്ട​മാ​യ​വ​ർ​ക്കു പു​തി​യ സം​വി​ധാ​നം സഹായകമാകും. വി​ര​ല​ട​യാ​ളം ഉ​ൾ​പ്പെടെ​യു​ള്ള തി​ര​ച്ച​റി​യി​ൽ സം​വി​ധാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കുന്നില്ല. മു​ഖം കൂ​ടി ഇ​വയോ​ടൊ​പ്പം ചേ​ർ​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ധാ​ർ എ​ൻ​റോ​ൾ ചെ​യ്യു​ന്ന സ​മ​യ​ത്ത് മു​ഖ​ത്തി​ന്‍റെ ഫോ​ട്ടോ​ രേ​ഖ​യാ​യി കൂ​ട്ടി​ച്ചേ​ർ​ക്കും. ഇപ്പോൾ ഫോ​ട്ടോ എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും അ​ത് ഐ​ഡ​ന്‍റിറ്റീസ് ഡേ​റ്റാ റെ​പ്പോ​സി​റ്റി​യി​ലേ​ക്ക് (സി​ഐ​ഡി​ആ​ർ) കൈ​മാ​റി​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.