വിദേശനയം: ഇന്ത്യ ഒറ്റപ്പെട്ടെന്നു രാഹുൽ
വിദേശനയം: ഇന്ത്യ ഒറ്റപ്പെട്ടെന്നു രാഹുൽ
Wednesday, February 14, 2018 1:10 AM IST
ക​​​​ൽ​​​​ബു​​​​ർ​​​​ഗി(​​​​ക​​​​ർ​​​​ണാ​​​​ട​​​​ക): ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദേ​​​​ശ​​​​ന​​​​യ​​​​ത്തി​​​​ൽ എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അയൽ ക്കാരുടെ ഇടയിൽ രാജ്യം ഒ​​​​റ്റ​​​​പ്പെ​​​​ട്ടെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. നമുക്കു ചുറ്റുമുള്ള രാജ്യങ്ങളിൽ ചൈ​​​​ന​​​​യു​​​​ടെ സ്വാ​​​​ധീ​​​​നം വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സൗ​​​​ഹാർദപരമായ ബ​​​​ന്ധ​​​​മാ​​​​ണ് ന​​​​ല​​​​നി​​​​ർ​​​​ത്തേ​​​​ണ്ട​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ജ​​​​നാ​​​​ശീ​​​​ർ​​​​വാ​​​​ദ് യാ​​​​ത്ര​​​​യി​​​​ൽ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു.


പാ​​​​ക്കി​​​​സ്ഥാ​​​​ൻ, മാ​​​​ല​​​​ദ്വീ​​​​പ്, ശ്രീ​​​​ല​​​​ങ്ക, നേ​​​​പ്പാ​​​​ൾ എ​​​ന്നീ അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ചൈ​​​​ന​​​​യ്ക്കു സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ട്. എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​ർ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 450 തൊ​​​​ഴി​​​​ല​​​​വ​​​​രം സൃ​​​​ഷ്ടി​​​​ക്കു​​​​ന്പോ​​​​ൾ ചൈ​​​​ന 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 50,000 തൊ​​​​ഴി​​​​ൽ സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു. ഇ​​​​ന്ത്യ​​​​യു​​​​ടെ പ​​​​ഴ​​​​യ സു​​​​ഹൃ​​​​ത്ത് റ​​​​ഷ്യ ന​​​​മ്മു​​​​ടെ മ​​​​റ്റ് അ​​​​യ​​​​ൽ​​​​ക്കാ​​​​രു​​​​മാ​​​​യി പു​​​​തി​​​​യ ബ​​​​ന്ധം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു. ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളൊ​​​​ന്നും നാം ​​ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.