ലോക്പാൽ : യോഗം ബഹിഷ്കരിക്കുകയാണെന്നു പ്രധാനമന്ത്രിക്കു ഖാർഗെയുടെ കത്ത്
ലോക്പാൽ : യോഗം ബഹിഷ്കരിക്കുകയാണെന്നു പ്രധാനമന്ത്രിക്കു ഖാർഗെയുടെ കത്ത്
Friday, July 20, 2018 1:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്പാ​​​ലി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള സെ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സ് ലോ​​​ക്സ​​​ഭാകക്ഷി നേതാവ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ക​​​ത്തെ​​​ഴു​​​തി. ലോ​​​ക്പാ​​​ലി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള സ​​​മാ​​​ന​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു നേ​​​ര​​​ത്തേ​​​യും ഖാ​​​ർ​​​ഗെ വി​​​ട്ടു​​​നി​​​ന്നി​​​ട്ടു​​​ണ്ട്.

ലോ​​​ക്പാ​​​ൽ ആ​​​ക്ട് 2013 പ്ര​​​കാ​​​രം സ​​​ന്പൂ​​​ർ​​​ണ അ​​​ധി​​​കാ​​​ര​​​ത്തോ​​​ടെ​​​യു​​​ള്ള അംഗമായി നി​​​യ​​​മി​​​ക്കു​​​ന്ന​​​തു​​​വ​​​രെ സെ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യി​​​ൽ താ​​​ൻ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് ഖാ​​​ർ​​​ഗെ ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ള്ള​​​ത്. പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വ് എ​​​ന്ന് ത​​​ന്നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യേ​​​ണ്ടെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ലോ​​​ക്പാ​​​ൽ ആ​​​ക‌്ട് നാ​​​ലാം വ​​​കു​​​പ്പി​​​ൽ അ​​​ത്ത​​​ര​​​മൊ​​​രു അ​​​ധി​​​കാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നു ന​​​ന്നാ​​​യി അ​​​റി​​​യാ​​​മെ​​​ന്നും ഖാ​​​ർ​​​ഗെ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.