കുന്പസാരനിരോധന ശ്രമം: പാർലമെന്‍റിൽ പ്രതിഷേധം
Friday, August 10, 2018 1:01 AM IST
ന്യൂ​ഡ​ൽ​ഹി: കു​ന്പ​സാ​രം നി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധം. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ കു​ന്പ​സാ​രം നി​രോ​ധി​ക്കാ​നു​ള്ള നീ​ക്കം ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​വും മ​ത​വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​വും ആ​ണെ​ന്ന് ലോ​ക്സ​ഭ​യി​ൽ എം.​ഐ. ഷാ​ന​വാ​സ് പ​റ​ഞ്ഞു.

ച​ട്ടം 377 പ്ര​കാ​രം പ്ര​ശ്നം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കുകയായി രുന്നു ഷാ​ന​വാ​സ്. പു​രോ​ഹി​ത​ന്‍റെ മു​ൻ​പി​ൽ ജീ​വി​ത​ത്തി​ന്‍റെ നാ​നാ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും സ്വ​മേ​ധ​യാ ഏ​റ്റു​പ​റ​യു​ന്ന ഈ ​ആ​ചാ​രം മ​നു​ഷ്യ​നെ നന്മയി​ലേ​ക്കു ന​യി​ക്കു​ന്ന​താ​ണ്.പു​രോ​ഹി​ത​നോ​ടു പ​റ​യു​ന്ന കു​ന്പ​സാ​രര​ഹ​സ്യം ദൈ​വ​ത്തോ​ടു പ​റ​യു​ന്ന​തി​നു സ​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


പ​ള്ളി​ക​ളി​ൽ കു​ന്പ​സാ​രം നി​രോ​ധി​ക്ക​ണ​മെ​ന്നു ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ കേ​ര​ള​ത്തി​ലെ​ത്തി ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ത​നു​സ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തിരുന്നു. ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ത്തി​ന് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യി മാ​ത്ര​മേ ഇ​തി​നെ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ​വെ​ന്ന് ഷാ​ന​വാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ത്ത​രം വ​ർ​ഗീ​യനീ​ക്ക​ങ്ങ​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. വ​നി​താ ക​മ്മീ​ഷ​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ കേ​ന്ദ്രസ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ഷാ​ന​വാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.