ജയിലിൽ കേജരിവാളിനെ മരണത്തിലേക്ക് തള്ളിവിടുന്നു: ആം ആദ്മി പാർട്ടി
ജയിലിൽ കേജരിവാളിനെ മരണത്തിലേക്ക് തള്ളിവിടുന്നു: ആം ആദ്മി പാർട്ടി
Sunday, April 21, 2024 1:58 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ തി​ഹാ​ർ ജ​യി​ല​ധി​കൃ​ത​ർ ഇ​ൻ​സു​ലി​ൻ ന​ൽ​കാ​തെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ക​യാ​ണെ​ന്ന് ആം​ ആ​ദ്മി പാ​ർ​ട്ടി.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​കത​ട്ടി​പ്പു​കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന കേ​ജ​രി​വാ​ളി​ന് ടൈ​പ്പ് 2 പ്ര​മേ​ഹ​മു​ണ്ടെ​ന്നും ഇ​ൻ​സു​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ജ​യി​ല​ധി​കൃ​ത​ർ ന​ൽ​കി​യി​ല്ലെ​ന്നും പാ​ർ​ട്ടി വ​ക്താ​വ് സൗ​ര​ഭ് ഭ​ര​ദ്വാ​ജ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി കേ​ജ​രി​വാ​ൾ പ്ര​മേ​ഹ​രോ​ഗി​യാ​ണ്. കേ​ജ​രി​വാ​ളി​നെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് തി​ഹാ​ർ ജ​യി​ലി​ൽ ന​ട​ക്കു​ന്ന​ത്- ഭ​ര​ദ്വാ​ജ് ആ​രോ​പി​ച്ചു.


ടൈ​പ്പ് 2 പ്ര​മേ​ഹ​മു​ണ്ടെ​ങ്കി​ലും കേ​ജ​രി​വാ​ൾ മാ​ന്പ​ഴ​വും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ക​ഴി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​ഡി വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡോ​ക്‌​ട​ർ ന​ൽ​കി​യ ഭ​ക്ഷ​ണ​ക്ര​മ​മ​നു​സ​രി​ച്ചാ​ണ് താ​ൻ ആ​ഹാ​രം ക​ഴി​ക്കു​ന്ന​തെ​ന്ന് കേ​ജ​രി​വാ​ൾ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.