ബിഹാറിൽ എൻഡിഎയുടെ ഏക മുസ്‌ലിം എംപി ആർജെഡിയിൽ
ബിഹാറിൽ എൻഡിഎയുടെ ഏക മുസ്‌ലിം എംപി ആർജെഡിയിൽ
Monday, April 22, 2024 1:23 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ എ​​​ൻ​​​ഡി​​​എ​​​യു​​​ടെ ഏ​​​ക മു​​​സ്‌​​​ലിം എം​​​പി​​​യാ​​​യ മെ​​​ഹ്ബൂ​​​ബ് അ​​​ലി കൈ​​​സ​​​ർ ആ​​​ർ​​​ജെ​​​ഡി​​​യി​​​ൽ ചേ​​​ർ​​​ന്നു. എ​​​ൽ​​​ജെ​​​പി​​​യു​​​ടെ എം​​​പി​​​യാ​​​യി​​​രു​​​ന്നു കൈ​​​സ​​​ർ.

പാ​​​ർ​​​ട്ടിയി​​​ലെ പി​​​ള​​​ർ​​​പ്പി​​​ൽ പ​​​ശു​​​പ​​​തി​​​കു​​​മാ​​​ർ പ​​​ര​​​സി​​​നൊ​​​പ്പം നി​​​ല​​​കൊ​​​ണ്ട ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഇ​​​ത്ത​​​വ​​​ണ ചി​​​രാ​​​ഗ് പാ​​​സ്വാ​​​ൻ സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സി​​​ലൂ​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭിച്ച കൈ​​​സ​​​ർ 2013 വ​​​രെ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. 2014ൽ ​​​ഇ​​​ദ്ദേ​​​ഹം എ​​​ൽ​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന് ഖ​​​ഗാ​​​രി​​​യ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി. 2019ലും ​​​വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ച്ചു. സ​​​ഹ​​​ർ​​​സ ജി​​​ല്ല​​​യി​​​ലെ സി​​​മ്രി ബ​​​ഖ്തി​​​യാ​​​ർ​​​പു​​​ർ രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ് കൈ​​​സ​​​ർ.


2020 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കൈ​​​സ​​​റു​​​ടെ മ​​​ക​​​ൻ യൂ​​​സ​​​ഫ് സ​​​ലാ​​​ഹു​​​ദ്ദീ​​​ന് ചി​​​രാ​​​ഗ് പാ​​​സ്വാ​​​ൻ സീ​​​റ്റ് ന​​​ല്കി​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് ചി​​​രാ​​​ഗു​​​മാ​​​യു​​​ള്ള കൈ​​​സ​​​റി​​​ന്‍റെ ബ​​​ന്ധം വ​​ഷ​​ളാ​​യി. സ​​​ലാ​​​ഹു​​​ദ്ദീ​​​ൻ ആ​​​ർ​​​ജെ​​​ഡി​​​യി​​​ൽ ചേ​​​ർ​​​ന്ന് സി​​​മ്രിബ​​​ഖ്തി​​​യാ​​​ർ​​​പു​​​രി​​​ൽ​​​നി​​​ന്ന് വി​​​ജ​​​യി​​​ച്ചു. കൈ​​​സ​​​റി​​​ന് ഇ​​​ത്ത​​​വ​​​ണ സീ​​​റ്റ് കി​​​ട്ടു​​​ന്ന കാ​​​ര്യം സം​​​ശ​​​യ​​​മാ​​​ണ്. 23 സീ​​​റ്റു​​​ക​​​ളി​​​ലും ആ​​​ർ​​​ജെ​​​ഡി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.