കേജരിവാളിന് പിന്തുണയുമായി വാക്കത്തോണ്‍ സംഘടിപ്പിച്ച് എഎപി
കേജരിവാളിന് പിന്തുണയുമായി  വാക്കത്തോണ്‍ സംഘടിപ്പിച്ച് എഎപി
Monday, May 6, 2024 4:47 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് പി​ന്തു​ണ​യു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. ‘ജ​യി​ൽ കാ ​ജ​വാ​ബ് വോ​ട്ട് സേ’ (​അ​റ​സ്റ്റി​ന് മ​റു​പ​ടി വോ​ട്ടി​ലൂ​ടെ) എ​ന്ന മു​ദ്രാ​വാ​ക്യം ഉ​ന്ന​യി​ച്ചാ​ണ് വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത്.

സ​ഞ്ജ​യ് സിം​ഗ് എം​പി, മ​ന്ത്രി ഗോ​പാ​ൽ റാ​യ്, സൗ​ര​ഭ് ഭ​ര​ദ്വാ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി. നി​ര​പ​രാ​ധി​യാ​യ മു​ഖ്യ​മ​ന്ത്രി​യെ​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ജ​യി​ലി​ല​ട​ച്ച​തെ​ന്ന് വാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഈ​മാ​സം 25 ന് ​വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്പോ​ൾ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ഇ​തു​ണ്ടാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ ഡ​ൽ​ഹി​യി​ലെ വോ​ട്ട​ർ​മാ​ർ അ​സ്വ​സ്ഥ​രാ​ണെ​ന്ന് ഗോ​പാ​ൽ റാ​യ് പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ ഏ​ഴ് സീ​റ്റു​ക​ളും ഇ​ന്ത്യ മു​ന്ന​ണി നേ​ടു​മെ​ന്ന് സ​ഞ്ജ​യ് സിം​ഗ് വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് പ്ര​വേ​ശി​ച്ച ഡ​ൽ​ഹി​യി​ൽ കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ബി​ജെ​പി​ക്കെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കാ​നാ​ണ് ആം​ആ​ദ്മി​യു​ടെ ശ്ര​മം. കേ​ജ​രി​വാ​ളി​ന്‍റെ ഭാ​ര്യ സു​നി​ത കേ​ജ​രി​വാ​ളാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സു​നി​ത മു​ന്നി​ൽ​ത്ത​ന്നെ​യു​ണ്ട്. ഇ​ന്ന​ലെ സൗ​ത്ത് ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന റോ​ഡ് ഷോ​യി​ൽ സു​നി​ത പ​ങ്കെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.