കെയിന്‍സ് കൂട്ടക്കുരുതി: അമ്മ അറസ്റില്‍
Sunday, December 21, 2014 10:58 PM IST
സിഡ്നി: ഓസ്ട്രേലിയയിലെ കെയിന്‍സില്‍ ഒരു വീട്ടിലെ എട്ടു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ് ചെയ്തു. സംശയത്തിന്റെ പേരിലാണു അറസ്റ് എന്നും കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

മുപ്പത്തേഴുകാരിയായ അമ്മയുടെ പേരു പുറത്തു വിട്ടിട്ടില്ല. എട്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ക്കു സമീപം അബോധാവസ്ഥയില്‍ കണ്െടത്തിയ ഇവരുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. 18 മാസം മുതല്‍ 14 വയസു വരെയുളള കുട്ടികളാണു മരിച്ചത്.

ഇവരുടെ ഇരുപതുകാരനായ മൂത്തമകന്‍ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറം ലോകമറിയുന്നത്. പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരാനിരിക്കുന്നതേയുളളു. സിഡ്നിയിലെ കോഫി ഷോപ്പിലെ തീവ്രവാദി ആക്രമണത്തിനു ശേഷമുണ്ടായ സംഭവത്തെ ദൌര്‍ഭാഗ്യകരം എന്നാണു പ്രധാനമന്ത്രി ടോണി ആബട്ട് വിശേഷിപ്പിച്ചത്. പരീക്ഷണങ്ങളിലൂടെയാണു രാജ്യം കടന്നു പോകുന്നതെന്നു അദ്ദേഹം പറഞ്ഞു. മരിച്ചവര്‍ക്കായി വീടിനു മുന്നില്‍ സ്മാരകങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പള്ളികളില്‍ ഇവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും മെഴുകുതിരി പ്രദക്ഷിണവും നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.