യെമന്‍ മുന്‍ പ്രസിഡന്റ് സാലെ തട്ടിയെടുത്തത് 6000 കോടി ഡോളര്‍
യെമന്‍ മുന്‍ പ്രസിഡന്റ് സാലെ തട്ടിയെടുത്തത് 6000 കോടി ഡോളര്‍
Friday, February 27, 2015 10:32 PM IST
സനാ: യെമനില്‍ 33 വര്‍ഷം ഏകാധിപതിയായിരുന്ന മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാ ലെ അഴിമതി നടത്തി മൂവായിരംകോടി ഡോളറിനും ആറായിരം കോടി ഡോളറിനും മധ്യേ സമ്പാദിച്ചെന്ന്് യുഎന്‍ റിപ്പോര്‍ട്ട്. ഇന്ധന സബ്സിഡിയിനത്തിലും എണ്ണ കോണ്‍ട്രാക്ട് നല്‍കിയതിലും സാലെയുടെ ഭരണകാലത്ത് ഒട്ടേറെ ക്രമക്കേടുകള്‍ നടന്നു. പ്രതിവര്‍ഷം 200 കോടി ഡോളര്‍ എന്ന കണക്കിന് സാലെ പോക്കറ്റിലാക്കിയെന്ന് പറയപ്പെടുന്നു.

ഓഹരികള്‍, സ്വര്‍ണം, വിലപ്പെട്ട വസ്തുക്കള്‍, കറന്‍സി, തുടങ്ങിയ ഇനങ്ങളിലാണ് ഇത്രയും പണം സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ നല്ല പങ്കും ഇരുപതോളം രാജ്യങ്ങളില്‍ വ്യാജ അക്കൌണ്ടുകളിലേക്ക് സാലെ മാറ്റി. സ്വത്ത് ഒളിപ്പിക്കാന്‍ അഞ്ചു പ്രമുഖ യെമനി ബിസിനസുകാരുടെ സഹായം സാലെയ്ക്കു കിട്ടിയെന്നും സാലെയുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് രക്ഷാസമിതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യുഎന്‍ വിദഗ്ധര്‍ പറഞ്ഞു.

മറ്റു രാജ്യങ്ങളില്‍ സാലെ സൂക്ഷിച്ചിട്ടുള്ള സ്വത്തു കണ്െടത്താന്‍ അംഗരാജ്യങ്ങളുടെ സഹായം യുഎന്‍ തേടി. 2014 നവംബറില്‍ സാലെയ്ക്ക് എതിരേ യുഎന്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. യെമനിലെ സമാധാന പ്രക്രിയയ്ക്കു തടസം നില്‍ക്കുന്ന സാലെ വടക്കന്‍ യെമനിലെ ഹൌതി ഷിയകള്‍ക്ക് പിന്തുണ നല്‍കുന്നതായും ആരോ പണമുണ്ട്. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് 2012ലാണ് സാലെ യെമന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.