രണ്ടു വനിതകളെ ഐഎസ് ശിരച്ഛേദം ചെയ്തു
Wednesday, July 1, 2015 11:19 PM IST
ബെയ്റൂട്ട്: കിഴക്കന്‍ സിറിയയിലെ ദേര്‍ അല്‍ സോര്‍ പ്രവിശ്യയില്‍ രണ്ടുവനിതകളെയും അവരുടെ ഭര്‍ത്താക്കന്മാരെയും ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്തു. ദുര്‍മന്ത്രവാദം ചെയ്തെന്ന് ആരോപിച്ചാണിത്. നിരവധി പുരുഷന്മാരെ വിവിധ കുറ്റങ്ങള്‍ക്കായി ഐഎസ് ശിരച്ഛേദം ചെയ്തിട്ടുണ്െടങ്കിലും സ്ത്രീകളുടെ തലവെട്ടുന്നത് ആദ്യ സംഭവമാണ്.

ദേര്‍ അല്‍ സോര്‍ നഗരത്തിലും അല്‍ മയദീന്‍ നഗരത്തിലുമായാണ് ഇവരുടെ ശിരച്ഛേദം നടത്തിയതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഡയറക്ടര്‍ റമി അബ്ദു റഹ്്മാന്‍ അറിയിച്ചു. കസ്റഡിയിലെടുത്ത പല സ്ത്രീകളെയും വ്യഭിചാരക്കുറ്റം ആരോപിച്ച് ഐഎസ് ഇതിനു മുമ്പ് കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്.അല്‍ മയദീന്‍ നഗരത്തില്‍ നോ മ്പു ലംഘിച്ച് പകല്‍ സമയത്തു ഭക്ഷണം കഴിച്ചതിന് അഞ്ചു പുരുഷന്മാരെ ഐഎസ് ക്രൂശിച്ചതായും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്െടന്ന് ഒബ്സര്‍വേറ്ററി പറഞ്ഞു. പ്രാദേശിക ജനതയെ ഭയപ്പെടുത്തി തങ്ങളുടെകൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ് ഇത്തരം ക്രൂരശിക്ഷകള്‍ നടപ്പാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.