വിമതരെ രക്ഷിക്കാന്‍ യുഎസ് വ്യോമാക്രമണം നടത്തും
Tuesday, August 4, 2015 11:29 PM IST
വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസ് ഇടപെടലിനു പ്രസിഡന്റ് ബറാക് ഒബാമ അനുമതി നല്‍കി. യുഎസ് സൈനികര്‍ പരിശീലിപ്പിച്ച വിമതര്‍ക്കു നേരേ പ്രസിഡന്റ് അസാദിന്റെ സൈന്യമോ മറ്റു വിമത ഗ്രൂപ്പുകളോ ആക്രമണം നടത്താന്‍ തുനിഞ്ഞാല്‍ അതു തടയാനായി വ്യോമാക്രമണം നടത്താനാണ് ഒബാമ അനുമതി നല്‍കിയത്.

ഇതിനിടെ തുര്‍ക്കിയുടെ സഹകരണത്തോടെ സിറിയന്‍ വിമതര്‍ക്ക് വ്യോമസംരക്ഷണം നല്‍കാനുള്ള യുഎസിന്റെ പദ്ധതിയെ റഷ്യ വിമര്‍ശിച്ചു. ഇസ്്ലാമിക് സ്റേറ്റ് ഭീകരര്‍ക്ക് എതിരേ യുദ്ധം ചെയ്യുന്ന പ്രസിഡന്റ് അസാദിനെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ് യുഎസിന്റേതെന്ന് ക്രെംലിന്‍ വക്താവ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.