ഹോംസിൽനിന്നു സിറിയൻ വിമതർ ഒഴിഞ്ഞു പോകുന്നു
Saturday, March 18, 2017 11:16 AM IST
ഡ​​മാ​​സ്ക​​സ്: അ​​സാ​​ദ് സ​​ർ​​ക്കാ​​രു​​മാ​​യു​​ണ്ടാ​​ക്കി​​യ ഒ​​ത്തു​​തീ​​ർ​​പ്പി​​നെ​​ത്തു​​ട​​ർ​​ന്നു സി​​റി​​യ​​യി​​ലെ ഹോം​​സ് ന​​ഗ​​ര​​ത്തി​​ൽ​​നി​​ന്നു വി​​മ​​ത​​ർ ഒ​​ഴി​​ഞ്ഞു​​പോ​​കാ​​ൻ ആ​​രം​​ഭി​​ച്ചു. വി​​മ​​ത പോ​​രാ​​ളി​​ക​​ളും അ​​വ​​രു​​ടെ കു​​ടും​​ബാ​​ഗ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ 1500 പേ​​രാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ന​​ഗ​​രം വി​​ടു​​ന്ന​​ത്. വി​​മ​​ത​​രു​​മാ​​യി 11 ബ​​സു​​ക​​ൾ വ​​ട​​ക്ക​​ൻ സി​​റി​​യ​​യി​​ലെ ജ​​രാ​​ബ​​ല​​സി​​ലേ​​ക്കു നീ​​ങ്ങി​​യെ​​ന്ന് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. വി​​മ​​ത പോ​​രാ​​ളി​​ക​​ളും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ പ​​തി​​ന​​യ്യാ​​യി​​രം പേ​​ർ വ​​രു​​ന്ന ആ​​ഴ്ച​​ക​​ളി​​ൽ ഹോം​​സ് വി​​ടു​​മെ​​ന്നാ​​ണു ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.റ​​ഷ്യ​​ൻ, സി​​റി​​യ​​ൻ സൈ​​നി​​ക​​രും റെ​​ഡ്ക്ര​​സ​​ന്‍റ് പ്ര​​വ​​ർ​​ത്ത​​ക​​രും കു​​ടി​​യൊ​​ഴി​​ക്ക​​ലി​​നു മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കു​​ന്നു.