സെന്‍റ് പീറ്റേഴ്സ്ബർഗ് സ്ഫോടനം: ഒരാൾ പിടിയിൽ
Sunday, December 31, 2017 1:58 PM IST
മോ​​​​സ്കോ: ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ്ബ​​​​ർ​​​​ഗി​​​​ലെ സൂ​​​​പ്പ​​​​ർ ​​​​മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​രാ​​​​ളെ റ​​​​ഷ്യ​​​​ൻ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ്ബ​​​​ർ​​​​ഗ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ദി​​​​മി​​​​ത്രി ലു​​​​ക്യാ​​​​നെ​​​​ങ്കോ(35) ആ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​തെ​​​​ന്ന് ഇ​​​​ന്‍റ​​​​ർ​​​​ഫാ​​​​ക്സ് ന്യൂ​​​​സ് ഏ​​​​ജ​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ആ​​​​ക്ര​​​​മ​​​​ണം ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തു ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത് ഇ​​​​യാ​​​​ളാ​​​​ണെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ന്യൂ ​​​​ഏ​​​​ജ് എ​​​​ന്ന ദേ​​​​ശീ​​​​യ​​​​താ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഇ​​​​യാ​​​​ൾ​​​​ക്ക് അം​​​​ഗ​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്നും പ​​​​റ​​​​യു​​​​ന്നു.


സൂ​​​​പ്പ​​​​ർ​​ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലെ ലോ​​​​ക്ക​​​​റി​​​​ൽ നാ​​​​ട​​​​ൻ ബോം​​​​ബ് വ​​​​ച്ചാ​​​​ണ് സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. 18 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ലോ​​​​ക്ക​​​​റി​​​​ൽ ബോം​​​​ബു വ​​​​യ്ക്കു​​​​ന്ന ദൃ​​​​ശ്യം സി​​​​സി​​​​ടി​​​​വി​​​​യി​​​​ൽ പ​​​​തി​​​​ഞ്ഞി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്ത് ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.