ട്രംപ് വഴങ്ങുന്നു, നയംമാറ്റം ഉടൻ
ട്രംപ് വഴങ്ങുന്നു, നയംമാറ്റം ഉടൻ
Thursday, June 21, 2018 12:55 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: അ​​റ​​സ്റ്റി​​ലാ​​വു​​ന്ന അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളി​​ലെ കു​​ട്ടി​​ക​​ളെ വേ​​ർ​​തി​​രി​​ച്ചു പ്ര​​ത്യേ​​ക ക്യാ​​ന്പു​​ക​​ളി​​ൽ പാ​​ർ​​പ്പി​​ക്കു​​ന്ന ന​​യ​​ത്തി​​നെ​​തി​​രേ ലോ​​ക വ്യാ​​പ​​ക​​മാ​​യി എ​​തി​​ർ​​പ്പ് ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു ന​​യം മാ​​റ്റാ​​ൻ​​പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഒ​​രു​​ങ്ങു​​ന്നു.
പ്ര​​ശ്ന പ​​രി​​ഹാ​​ര​​ത്തി​​നു​​ത​​കു​​ന്ന ഉ​​ത്ത​​ര​​വി​​ൽ താ​​മ​​സി​​യാ​​തെ താ​​ൻ ഒ​​പ്പു​​വ​​യ്ക്കു​​മെ​​ന്നു ട്രം​​പ് ഇ​​ന്ന​​ലെ വൈ​​റ്റ് ഹൗ​​സി​​ൽ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു. ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ ഇ​​ന്ന് ഇ​​മി​​ഗ്രേ​​ഷ​​ൻ ബി​​ല്ലി​​ൽ വോ​​ട്ടെ​​ടു​​പ്പു ന​​ട​​ത്താ​​നി​​രി​​ക്കേ​​യാ​​ണു ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം.

അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റം പൂ​​ർ​​ണ​​മാ​​യി ത​​ട​​യു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ൽ ജെ​​ഫ് സെ​​ഷ​​ൻ​​സ് ക​​ഴി​​ഞ്ഞ​​മാ​​സം കൊ​​ണ്ടു​​വ​​ന്ന ന​​യ​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണം. അ​​ന​​ധി​​കൃ​​ത​​മാ​​യി അ​​തി​​ർ​​ത്തി​​ക​​ട​​ന്ന് യു​​എ​​സി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന മു​​തി​​ർ​​ന്ന​​വ​​രെ കൈ​​യോ​​ടെ അ​​റ​​സ്റ്റു ചെ​​യ്ത് പ്രോ​​സി​​ക്യൂ​​ട്ടു ചെ​​യ്യാ​​നാ​​ണ് സെ​​ഷ​​ൻ​​സ് ഉ​​ത്ത​​ര​​വി​​ട്ട​​ത്.

കു​​ടും​​ബ​​മാ​​യി എ​​ത്തു​​ന്ന​​വ​​രു​​ടെ കു​​ട്ടി​​ക​​ളെ വേ​​ർ​​തി​​രി​​ച്ചു പ്ര​​ത്യേ​​ക സെ​​ല്ലി​​ൽ അ​​ട​​യ്ക്കും. ഈ ​​ന​​യ പ്ര​​കാ​​രം ന​​ഴ്സ​​റി​​ക്കുട്ടി​​ക​​ള​​ട​​ക്കം ര​​ണ്ടാ​​യി​​ര​​ത്തോ​​ളം മൈ​​ന​​ർ​​മാ​​രെ മാ​​താ​​പി​​താ​​ക്ക​​ളി​​ൽ നി​​ന്ന​​ക​​റ്റി പ്ര​​ത്യേ​​ക കൂ​​ടാ​​ര ക്യാ​​ന്പു​​ക​​ളി​​ൽ പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

കു​​ട്ടി​​ക​​ൾ എ​​വി​​ടെ​​യെ​​ന്ന് അ​​റി​​യാ​​തെ വേ​​ദ​​നി​​ക്കു​​ന്ന മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും മാ​​താ​​പി​​താ​​ക്ക​​ളെ കാ​​ണാ​​തെ ക​​ര​​യു​​ന്ന പി​​ഞ്ചു​​കു​​ഞ്ഞു​​ങ്ങ​​ളു​​ടെ​​യും ദൈ​​ന്യ​​ത​​യാ​​ർ​​ന്ന ചി​​ത്ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ ലോ​​ക​​മാ​​സ​​ക​​ലം ട്രം​​പി​​ന്‍റെ കു​​ടി​​യേ​​റ്റ ന​​യ​​ത്തി​​നെ​​തി​​രേ രോ​​ഷ​​മു​​യ​​ർ​​ന്നു. ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ​​ മേ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ലോ​​ക നേ​​താ​​ക്ക​​ൾ യു​​എ​​സ് ന​​യ​​ത്തെ അ​​പ​​ല​​പി​​ച്ചു. അ​​ടു​​ത്ത​​മാ​​സം ബ്രി​​ട്ട​​നി​​ലെ​​ത്തു​​ന്ന ട്രം​​പു​​മാ​​യി ഇ​​ക്കാ​​ര്യം ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നു മേ ​​വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.