നൊമ്പരമായി കിവീസ്
നൊമ്പരമായി കിവീസ്
Tuesday, March 31, 2015 11:11 PM IST
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് പോലെ ക്രിക്കറ്റിനു വലിയ ആരാധകരില്ലാത്ത റഗ്ബിയെ സ്നേഹിക്കുന്ന രാജ്യം കഴിഞ്ഞ ലോകകപ്പുകളിലെ ന്യൂസിലന്‍ഡിന്റെ തോല്‍വികളില്‍ അത്രമാത്രം ദുഃഖിച്ചില്ല. എന്നാല്‍, ഞായറാഴ്ച നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോടേറ്റ തോല്‍വിയില്‍ രാജ്യം വല്ലാതെ ആകുലരായി. ആദ്യമായാണ് കിവീസ് ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നതും. രാജ്യത്തെ രണ്ടു പ്രധാന ദിനപത്രങ്ങളും ടീമിന്റെ തോല്‍വിയില്‍ നിരാശ രേഖപ്പെടുത്തിയെങ്കിലും ടീം തോറ്റത് ലോകത്തെ മികച്ചൊരു ടീമിനോടാണെന്ന് എഴുതി.


ഫൈനലിനുമുമ്പ് ടീം എതിരാളികളേക്കാള്‍ വളരെ മുകളിലായിരുന്നു, -ഡോമിനിയണ്‍ പോസ്റ്റ് കുറിച്ചു. തോല്‍വിയെക്കുറിച്ച് ധാരാളം കീറിമുറിക്കലുകള്‍ നടക്കും. എന്നാല്‍, ഈ ടീം ബഹുമാനം അര്‍ഹിക്കുന്നവരാണെന്നു പത്രങ്ങള്‍ എഴുതി. ഈ ലോകകപ്പ് ടീമില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ പ്രകടനത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഫൈനല്‍ വീക്ഷിക്കാന്‍ മെല്‍ബണില്‍ ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.