ലോകകപ്പ് യോഗ്യതാ റൗണ്ട്: ജർമൻ ടീമായി
Saturday, October 1, 2016 11:32 AM IST
ബർലിൻ: 2018–ലെ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനും നോർത്ത് അയർലൻഡിനും എതിരെയുള്ള 22 അംഗ ജർമൻ ടീമിനെ കോച്ച് ജോവാക്കിം ലോ പ്രഖ്യാപിച്ചു. ഗോൾകീപ്പർ മാനുവൽ നോയറാണ് നായകൻ. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് നടക്കുന്നത്. മാനുവൽ നോയർ(ക്യാപ്റ്റൻ/ഗോൾ കീപ്പർ), ബേൺഡ് ലെനോ, മാർക്ക് അന്ദ്രെ.

പ്രതിരോധക്കാർ: ജറോം ബേട്ടെംഗ്,ജോനാസ് ഹെക്ടർ, ബെനഡിക്ട് ഹോവ്ഡസ്, മാറ്റ് ഹുമ്മൽസ്, ജോഷ്വ കിമ്മിഷ്, സ്കോഡ്രാൻ മുസ്താഫി, സെബാസ്റ്റ്യൻ റൂഡി. മധ്യനിര/മുന്നേറ്റം:ജൂലിയാൻ ബ്രാൻഡ്, ജൂലിയാൻ ഡ്രാക്സലർ, മാരിയോ ഗോമസ്, മാരിയോ ഗൊട്സെ, ഇൽക്കെ ഗുൻഡോഗാൻ, സാമി ഖെദീര, ടോണി ക്രൂസ്, മാക്സ് മയർ, തോമസ് മ്യൂളർ, മെസ്യൂട്ട് ഓസിൽ, കെവിൻ വോളാൻഡ്, ജൂലിയൻ വൈഗൽ.


ഒക്ടോബർ എട്ടിന് ഹാംബർഗിലാണ് മത്സരം. ചെക് റിപ്പബ്ലിക് ആണ് എതിരാളി. 11 ന് ഹാനോവറിൽ നോർത്തേൺ അയർലൻഡുമായിട്ടും ഏറ്റുമുട്ടും.

ജോസ് കുമ്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.