ബം​ഗ​ളൂ​രു - ബ​ഗാ​ന്‍ ഫൈ​ന​ല്‍ ഞാ​യ​റാ​ഴ്ച
Tuesday, May 16, 2017 11:01 AM IST
ക​ട്ട​ക്ക്: ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ഫൈ​ന​ലി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി, കോ​ല്‍ക്ക​ത്ത​യി​ലെ മോ​ഹ​ന്‍ബ​ഗാ​നു​മാ​യി ഏ​റ്റു​മു​ട്ടും. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ല്‍. സെ​മി​യി​ല്‍ ബം​ഗ​ളൂ​രു ഐ​സോ​ളി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഈ​സ്റ്റ്ബം​ഗാ​ളി​നെ​യാ​ണ് മോ​ഹ​ന്‍ബ​ഗാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്ത​യ​ത്. സ്‌​കോ​ര്‍ 2-0. ഡാ​രി​ല്‍ ഡ​ഫി​യും (35) ബ​ല്‍വ​ന്ദ് സിം​ഗു​മാ​ണ് (84) മോ​ഹ​ന്‍ബ​ഗാ​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളാ​യ ബ​ഗാ​ന്‍റെ​യും ഈ​സ്റ്റ്ബം​ഗാ​ളി​ന്‍റെ​യും പോ​രാ​ട്ടം അ​ത്യ​ന്തം വാ​ശി​യേ​റി​യ​താ​യി​രു​ന്നു.