ആ​റാം നി​ല​യി​ൽ നി​ന്നും വീ​ണ കു​ട്ടി​ക്ക് ര​ണ്ടാം ജ​ന്മം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, May 24, 2018 12:33 PM IST
ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്കു വീ​ണ കു​ട്ടി​യെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ത്തി​പ്പ​ട​രു​ന്നു. ചൈ​ന​യി​ലെ ഹെ​ജി​യാം​ഗ് പ്ര​വ​ശ്യ​യി​ലെ ഹാം​ഗ്സ്ഹു​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ൽ നി​ന്നും കു​ട്ടി താ​ഴേ​ക്കു വീ​ഴു​മെ​ന്നു മ​ന​സി​ലാ​ക്കി​യ താ​ഴ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഒ​രു​മി​ച്ച് വ​ലി​യൊ​രു തു​ണി വി​രി​ച്ചു പി​ടി​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ പി​ടി​വി​ട്ട് താ​ഴേ​ക്കു വീ​ണ കു​ട്ടി സു​ര​ക്ഷി​ത​മാ​യി ഈ ​തു​ണി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഈ ​കു​ട്ടി​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട മ​റ്റൊ​രാ​ൾ​ക്കും നി​സാ​ര​മാ​യ പ​രി​ക്കു​പ​റ്റി. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ഭീ​തി പ​ട​ർ​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.