യൂറോപ്പിന്‍റെ പാൽപ്പൊടി മോശം, ഞെട്ടിത്തരിച്ച് ചൈന
Wednesday, April 25, 2018 9:22 AM IST
സ്പെ​​​​യി​​​​നി​​​​ലെ ജി​​​​റോ​​​​ണ​​​​യി​​​​ൽ കൊ​​​​ച്ചു​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത പാ​​​​ൽ​​​​പ്പൊടി നി​​​​ർ​​​​മി​​​​ച്ച് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ച ഫാ​​​​ക്ട​​​​റി അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ക​​​​യ​​​​റ്റി അ​​​​യ​​യ്ക്കാ​​​​നാ​​​​യി സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന എ​​​​ട്ടു ട​​​​ണ്ണോ​​​​ളം വ​​​​രു​​​​ന്ന ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത പാ​​​​ൽ​​​​പ്പൊ​​​​ടി​​​​യും പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ഇ​​​​വ കൊ​​ണ്ടു​​പോ​​കാ​​നാ​​യി എ​​ത്തി​​യ ച​​​​ര​​​​ക്കുക​​​​പ്പ​​​​ലും പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. സം​​​​ഭ​​​​വവു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഫാ​​​​ക്ട​​​​റി ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​രാ​​​​യ നാ​​​​ലു​​ പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​തി​​​​ൽ​​ ഒ​​​​രാ​​​​ൾ നി​​​​ര​​​​വ​​​​ധി ക്രി​​​​മി​​​​ന​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​ണ്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത പാ​​​​ൽ​​​​പ്പൊ​​​​ടി ആ​​​​വ​​​​ശ്യ​​​​മാ​​​​യ പോ​​​​ഷ​​​​ക​​​​ങ്ങ​​​​ളൊ​​​​ന്നും ചേ​​​​ർ​​​​ക്കാ​​​​തെ തീ​​​​ർ​​​​ത്തും വൃ​​​​ത്തി​​​​ഹീ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച​​​​താ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

ഇ​​​വ​​​യി​​​ല​​​ധി​​​ക​​​വും ചൈ​​​​ന​​​​യി​​​​ലേ​​​​ക്ക് ക​​​​യ​​​​റ്റി​​​​ അ​​​​യ​​​​യ്ക്കാ​​​​നി​​​​രു​​​​ന്ന​​​​താ​​​​ണെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ഈ ​​​​വി​​​​വ​​​​രം പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത പാ​​​​ൽ​​​​പ്പൊ​​​​ടി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ചൈ​​​നീ​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ ശേ​​​​ഖ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പാ​​​​ലു​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ലാം സ്ഥാ​​​​ന​​​​മു​​​​ള്ള രാ​​​​ജ്യ​​​​മാ​​​​ണ് ചൈ​​​​ന. എ​​​​ന്നാ​​​​ൽ, ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​ള്ള പാ​​​​ൽ പൂ​​ർ​​ണ​​മാ​​യും ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ൻ ചൈ​​​​ന​​​​യ്ക്കാ​​​​യി​​​​ട്ടി​​​​ല്ല. യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പാ​​​​ലി​​​​റ​​​​ക്കു​​​​മ​​​​തി​​​​യാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര പാ​​​​ലു​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലെ കു​​​​റ​​​​വ് നി​​​​ക​​​​ത്തു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.