കാഴ്ച മറച്ച് പുകമഞ്ഞ്; യമുന എക്‌സ്പ്രസ് വേയില്‍ വാഹനങ്ങളുടെ കൂട്ടയിടി
ഡല്‍ഹിയില്‍ പുകമഞ്ഞിനെ തുടര്‍ന്ന് യമുന എക്‌സ്പ്രസ് വേയില്‍ വാഹനങ്ങളുടെ കൂട്ടയിടി. 18 വാഹനങ്ങളാണ് ഒന്നിനുപിറകേ ഒന്നായി കൂട്ടിയിടിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പുകമഞ്ഞിനെ തുടര്‍ന്ന് ഡ്രൈവര്‍മാരുടെ കാഴ്ചപരിധി കുറഞ്ഞതിനാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പിന്നിലേക്ക് മാറ്റു വാഹനങ്ങള്‍ വന്ന് ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ യാത്രക്കാരെ റോഡില്‍നിന്നും മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.