ന​ദി​ക്ക​ര​യി​ലൂ​ടെ ന​ട​ന്ന യു​വ​തി​ക്കു നേ​രെ മു​ത​ലയുടെ ആക്രമണം
ന​ദി​ക്ക​ര​യി​ലൂ​ടെ ന​ട​ന്നു പോ​യ ബ്രി​ട്ടീ​ഷ് യു​വ​തി​യെ മു​ത​ല ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാകുന്നു. ക്വീ​ൻ​സ്‌ലൻ​ഡി​ൽ സാ​ലി​സ് ബ​റി​യെ​ന്ന യു​വ​തി​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ന​ദി​ക്ക​ര​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ക​ര​യി​ലേ​ക്കു ക​യ​റി വ​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു യുവതി. ഞൊ​ടി​യി​ട​യി​ൽ വെ​ള്ള​ത്തി​ൽ നി​ന്നു പൊ​ന്തിവ​ന്ന മു​ത​ല ഇവർക്കു നേരെ ചാടിവീണ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ര​ക്ഷ​പെ​ട്ട​ങ്കി​ലും കാ​ലി​നു സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കാ​ലി​ൽ നാ​ല് തുന്നലുകൾ വേണ്ടിവന്നു.



ആ​ദ്യം ക​ര​യി​ലേ​ക്കു വ​ന്ന മ​ത്സ്യം ഈ ​മു​ത​ല​യു​ടെ ഇ​ര​യാ​കാ​മെ​ന്നും അ​തി​നെ പി​ടി​കൂ​ടാ​ൻ വ​ന്ന​പ്പോ​ഴാ​കാം സാ​ലി​സി​നെ മു​ത​ല ആ​ക്ര​മി​ച്ച​തെ​ന്നും ക്വീൻ​സ്‌ലൻ​ഡ് വ​ന്യ​ജീ​വി വി​ഭാ​ഗം പ​റ​ഞ്ഞു.