ഈ​ഫ​ൽ ട​വ​റി​നു മു​ക​ളി​ലൂ​ടെ കയറിൽ ന​ട​ന്നു നീ​ങ്ങു​ന്ന യു​വാ​വ്; വീ​ഡി​യോ വൈ​റ​ൽ
ഈ​ഫൽ ട​വ​റി​നു മു​ക​ളി​ൽ വ​ലി​ച്ചു കെ​ട്ടി​യ വ​ട​ത്തി​ലൂ​ടെ അ​തി​സാ​ഹ​സി​ക​മാ​യി ഒ​രാ​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ട്രപ്പീ​സ് അ​ഭ്യാ​സി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ ന​ഥാ​ൻ പോ​ളി​ൻ ആ​ണ് ഭ​യ​ത്തി​ന്‍റെ ക​ണി​ക പോ​ലും തോ​ന്നാ​തെ ഇ​ത്ത​ര​മൊ​രു പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ന​ദി​യി​ൽ നി​ന്നും ഇ​രു​നൂ​റ് അ​ടി മു​ക​ളി​ലാ​ണ് അ​ദ്ദേ​ഹം ന​ട​ന്നു നീ​ങ്ങി​യ​ത്. ഈ​ഫ​ൽ ട​വ​റി​ന്‍റെ അ​ടി​യി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ദി​യു​ടെ മ​റു​വ​ശ​മാ​യ ട്രോ​ക്കാ​ഡെ​റോ സ്ക്വ​യ​റി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം ന​ട​ന്ന് നീ​ങ്ങി​യ​ത്.

അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു​ള്ള ധ​ന​ശേ​ഖ​രാ​ർ​ഥ​മാ​ണ് മ​ര​ണം മു​ന്പി​ൽ ക​ണ്ടു​ള്ള സാ​ഹ​സി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​യി​ക മേ​ള​യു​ൾ​പ്പെ​ടെ ഏ​ക​ദേ​ശം അ​ന്പ​ത് ച​ട​ങ്ങു​ക​ൾ അ​ന്നേ​ദി​വ​സം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.