കളി കാര്യമായി..! തമാശയ്ക്ക് അച്ഛനെ പൂളിൽ തള്ളിയിട്ട മകൾക്ക് സംഭവിച്ചത്...
ത​മാ​ശ​യ്ക്ക് ചെ​യ്യു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വയ്ക്കു​ക. ഇ​തി​നു​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് തെക്കേഅ​മേ​രി​ക്ക​യി​ലെ ഇ​ക്വ​ഡോ​റി​ൽ ന​ട​ന്നൊ​രു സം​ഭ​വം. ഒ​രു സ്വി​മ്മിം​ഗ് പൂ​ളി​ന്‍റെ സ​മീ​പം ഇ​രി​ക്കു​ന്ന ഒ​രു യു​വാ​വി​നെ പു​റ​കി​ൽ നി​ന്നെ​ത്തു​ന്ന മ​ക​ൾ വെ​ള്ള​ത്തി​ലേ​ക്കു ത​ള്ളി​യി​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

അ​ദ്ദേ​ഹം വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തെ ത​ള്ളി​യ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ പു​റ​കി​ൽ നി​ന്ന മ​ക​ളും വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ച്ച​തിനാൽ കു​ട്ടി​യെ വെ​ള്ള​ത്തി​ൽ നി​ന്നും ഉ​യ​ർ​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ വ​ലി​യ ദുരന്തത്തിന് അ​ത് കാ​ര​ണ​മാ​യേ​നെ.

സ​മീ​പം നി​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈറലായി മാറുകയായിരുന്നു.