ഹോണ്ടയുടെ പു​തി​യ സ്കൂ​ട്ട​റി​ന്‍റെ ലോ​ഞ്ചിംഗിനി​ടെ ന​ട​ന്ന​ത്: വീ​ഡി​യോ വൈ​റ​ൽ
ഇ​രു​ച​ക്ര​വാ​ഹ​ന നി​ർ​മാ​താ​ക്ക​ളി​ൽ മു​മ്പൻ​മാ​രാ​യ ഹോ​ണ്ട പു​റ​ത്തി​റ​ക്കി​യ പു​തി​യ സ്കൂ​ട്ട​റി​ന്‍റെ ലോ​ഞ്ചിംഗിനി​ടെ ന​ട​ന്ന കൈ​യ​ബ​ദ്ധ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​കു​ന്നു.

ഹോ​ണ്ട ഗ്രാ​സ്യ പു​റ​ത്തി​റ​ക്കി​യ​തി​നു ശേ​ഷം ന​ട​ന്ന ഫോ​ട്ടോ സെ​ഷ​നി​ൽ ഹോ​ണ്ട ടൂ​വീ​ലേ​ഴ്സി​ന്‍റെ ഇ​ന്ത്യ​ൻ മേ​ധാ​വി​മാ​രി​ൽ ഒ​രാ​ൾ അ​ബ​ദ്ധ​ത്തി​ൽ സ്കൂ​ട്ട​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത് ആ​ക്സി​ലേ​റ്റ​റി​ൽ പി​ടി​ച്ചു തി​രി​ച്ചു. മു​ന്നോട്ട് നീ​ങ്ങി​യ വാ​ഹ​നം നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്കൂ​ട്ട​ർ സ്റ്റേ​ജി​ൽ നിന്ന് ഉയർന്നുപൊങ്ങി താ​ഴെനി​ന്ന ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻത​ന്നെ ബൈ​ക്ക് തി​രി​കെ സ്റ്റേ​ജി​ൽ ക​യ​റ്റിവച്ച് ഫോ​ട്ടോ സെഷൻ പു​ന​രാ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്താ​യാ​ലും ഈ ​ലോ​ഞ്ചി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈറലായി മാറുകയാണ്.